jio 800x100
jio 800x100
728-pixel-x-90
<< >>

മലയാളത്തിന്റെ സ്വന്തം കക്ഷികളായി ദിന്‍ജിത്ത് അയ്യത്താനും സനിലേഷ് ശിവനും ആസിഫ് അലിയും ഒപ്പം…

കൊച്ചി:കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രം മലയാളത്തിനു സമ്മാനിക്കുന്നത് പുതു ചിന്തകള്‍ സമ്മാനിക്കുന്ന  പ്രതിഭാധനനായ  ഒരു  സംവിധായകനേയും തിരക്കഥാകൃത്തിനെയും ഒപ്പം ഇരുത്തം വന്ന  ഒരു  പിടി അഭിനേതാക്കളേയുമാണ്‌. ഒരു ചെറിയ  കഥാതന്തുവില്‍ നിന്ന് അലോസരമേതുമില്ലാതെ പ്രേക്ഷകനെ മുഴുവന്‍ നേരവും പിടിച്ചിരുത്തുന്ന ഒരു ചിത്രമൊരുക്കുക എന്ന ദൗത്യം ദിന്‍ജിത്ത് അയ്യത്താന്‍ എന്ന നവാഗത സംവിധായകന്‍ സനിലേഷ് ശിവന്‍ എന്ന  തിരക്കഥാകൃത്തിന്‍റെ സഹായത്തോടെ വിജയകരമായി പൂര്‍ത്തിയാക്കുന്നത് കണ്ടിരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ്.പുകള്‍പെറ്റ ഒരു സത്യന്‍ അന്തിക്കാട് ചിത്രം സമ്മാനിക്കുന്ന നര്‍മ്മരസങ്ങളും വൈകാരിക ബന്ധങ്ങളിലെ ആര്‍ദ്രതയും അനുഭവവേദ്യമാക്കുന്ന കക്ഷി അമ്മിണിപ്പിള്ള മുന്നോട്ട് വയ്ക്കുന്നത് ശിഥില ബന്ധങ്ങളുടെ ഇ വര്‍ഷകാലത്ത് ഏറെ പ്രസക്തമായ ഒരു  ചിന്തയാണ്.കുടുംബ ബന്ധങ്ങളുടെ ആണിക്കല്ലായ വിവാഹം എന്ന പ്രക്രിയയെ പ്രാകൃതമാക്കുന്ന ഒരു പിടി കീഴ്വഴക്കങ്ങളുടെ പിടിയിലാണ് ഇന്നത്തെ പുരോഗമന സമൂഹം എന്നത് ഏറെ വിചിത്രമാണ്.ഒപ്പം DIVORCE IS A SOLUTION എന്നുറക്കെപ്പറയുന്ന യുവതലമുറയുടെ നൈമിക്ഷികവും ബുദ്ധിശൂന്യവുമായ തീരുമാനങ്ങളും കൂടി സൃഷ്ടിക്കുന്ന ഒരു ടൈം ബോംബ്‌ പേറിയാണ് ഇന്ന് പല കുടുംബങ്ങളും ചിന്നിചിതറാന്‍ തയ്യാറായി  നില്‍ക്കുന്നത്. കുടുംബ കോടതി എന്ന വ്യവഹാരയിടത്തിലെ വ്യാപാരികളാകുന്ന നല്ലൊരു പങ്കു അഭിഭാഷകരും കൂടി ചേരുമ്പോള്‍ ചിത്രം  കൂടുതല്‍  സങ്കീര്‍ണ്ണമാകുന്നു.

തീര്‍ത്തും സങ്കീര്‍ണ്ണവും അരോചകവും സമ്മര്‍ദ്ദമേറ്റുന്നതുമായ ഈ കഥാപരിസരത്തില്‍ നിന്ന് സ്വാഭാവിക നര്‍മ്മത്തിന്റെ മേമ്പൊടിയോടെ ഇടയ്ക്ക് മനസിനെ ദ്രവീകരിക്കുന്ന ഒരു നല്ല ചിത്രമോരുക്കുന്നതിനു ദിന്‍ജിത്തിന്റെ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനവുമായി ആസിഫ് അലി,അഹമ്മദ് സിദ്ധിക്കി,ഷിബില,ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി,ശ്രീകാന്ത് മുരളി സുധീഷ്,മാമുക്കോയ, ഉണ്ണിരാജ, സുധി പറവൂർ, അശ്വതി മനോഹരൻ, ഷിബില, സരസ ബാലുശേരി തുടങ്ങി ഓരോ അഭിനേതാക്കളും പരസ്പരം മത്സരിക്കുന്നു. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജൻ നിര്‍മ്മിച്ച ചിത്രം വിതരണത്തിനു എത്തിക്കുന്നത് ഇ ഫോര്‍ എലിഫന്റ്സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ്.kakshi 3kakshi 1

പരമ്പരാഗത നായക-നായിക സങ്കല്‍പ്പത്തെ പിഴുതെറിയുന്ന ഈ ചിത്രത്തിലെ കാസ്റ്റിംഗ് അടുത്തിടെ മലയാള സിനിമ കണ്ട മികച്ച തെരഞ്ഞെടുപ്പുകളിലൊന്നാണ്.ഷിബിലയും ശ്രീകാന്ത് മുരളിയും അസാധ്യ പ്രകടനം പുറത്തെടുത്ത ചിത്രത്തിലൂടെ ആസിഫ് അലിയെ കുടുംബത്ത് കുടിയിരുത്താനും ദിന്‍ജിത്തിന് കഴിഞ്ഞു.ആസിഫിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമായി മാറി കക്ഷി അമ്മിണിപ്പിള്ളയിലെ പ്രദീപന്‍ മാഞ്ഞോടിഎന്ന  രാഷ്ട്രീയ ഭിക്ഷാംദേഹിയായ വക്കീല്‍.ക്യാമറ ചലിപ്പിച്ച ബാഹുല്‍ രമേഷും എഡിറ്റിംഗ് നിര്‍വഹിച്ച സൂരജും  സംഗീതമൊരുക്കിയ ജേക്സ് ബിജോയിയും ചിത്രത്തിനു നല്‍കിയിരിക്കുന്ന എക്സ്ട്രാ മൈലേജ് ചെറുതല്ല.കോടതി രംഗങ്ങള്‍ ഏറെ സ്വാഭാവികതയോടെയും എന്നാല്‍ തരിമ്പും ബോറടിപ്പിക്കാതെയും ചെയ്ത അപൂര്‍വ്വം ചിത്രങ്ങളുടെ ശ്രേണിയിലേക്ക് കക്ഷി അമ്മിണിപ്പിള്ളയും എത്തുകയാണ്.

കുടുംബ സമേതം സധൈര്യം ടിക്കറ്റെടുക്കാം നമ്മുടെ സ്വന്തം കക്ഷികള്‍ക്കായി !

 

SANU SATHYAN INDIANEWS24 MOVIES DESK

 

Leave a Reply