728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളത്തിന്റെ ഗസല്‍ നാദം നിലച്ചു; ഗസല്‍ സംഗീതത്തില്‍ ഉമ്പായി പുതിയ വഴികള്‍ തുറന്നുവെന്നു മുഖ്യമന്ത്രി

കൊച്ചി: മലയാളത്തിന്റെ ഗസല്‍ ഗസല്‍ നാദം നിലച്ചു. മലയാളിയുടെ  ഗൃഹാതുരത്വത്തെ തൊട്ടുണര്‍ത്തിയ വിശ്രുത ഗസല്‍ ഗായകന്‍ ഉമ്പായി നിര്യാതനായി. 68 വയസ്സായിരുന്നു. ശ്വാസകോശത്തില്‍ അര്‍ബുദ ബാധയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലിയിക്കെ ആലുവയിലെ പാലിയേറ്റീവ് കെയര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.ഉമ്പായി കഴിഞ്ഞ അഞ്ച് പതിറ്റാണ്ട് കാലം സംഗീത ലോകത്ത് നിറസാന്നിധ്യമായിരുന്നു.ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ഉമ്പായിയുടെ  ഇരുപതോളം ആല്‍ബങ്ങള്‍ സുപ്രധാന   പങ്ക് വഹിച്ചു.പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് ഒ എന്‍ വി., സച്ചിതാനന്ദന്‍, യൂസഫലി കേച്ചേരി , പ്രദീപ് അഷ്ടമിച്ചിറ, വേണു വി ദേശം തുടങ്ങിയവരുടെ വരികള്‍ ഗസലുകളാക്കി മാറ്റി.  ഗസല്‍ ഈണം ഇഴുകി ചേര്‍ന്ന ആ കവിതകള്‍ ഹിറ്റായി. ഇതോടെ കേരളത്തിലെല്ലാം ഉമ്പായിക്ക് ആരാധകരുണ്ടായി.  24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു.

ചെറു പ്രായത്തില്‍ തബല വാദകനായി എത്തിയ അദ്ദേഹം പിന്നീട് ഗസലിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു.ജീവിക്കാനായി അദ്ദേഹം ചെയ്യാത്ത ജോലികളുണ്ടായിരുന്നില്ല.മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പും ഉമ്പായിയുടെ സംഭാവനയാണ്.ഹബീബയാണ്  ഭാര്യ..ഷൈലജ, സബിത, സമീര്‍ എന്നിവര്‍ മക്കളാണ്.

പ്രശസ്‌ത ഗസല്‍ ഗായകന്‍ ഉമ്പായിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. നാലു പതിറ്റാണ്ടിലേറെ സംഗീത രംഗത്ത് നിറഞ്ഞുനിന്ന ഉമ്പായി ഗസലിനെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്ക് വഹിച്ചു. ആലാപനത്തില്‍ തന്റേതായ ശൈലി രൂപപ്പെടുത്തിയ ഉമ്പായിയുടെ വേര്‍പാട് ഗസല്‍ സംഗീതമേഖലയ്‌ക്ക് വലിയ നഷ്‌ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തബല വാദകനായി സംഗീത രംഗത്തുവന്ന ഉമ്പായി ഗസല്‍ ജീവിതമാക്കിയ ഗായകനായിരുന്നു. നാലു പതിറ്റാണ്ടിലേറെ അദ്ദേഹം സംഗീതരംഗത്തു നിറഞ്ഞുനിന്നു. ഗസലില്‍ തന്റേതായ ആലാപനശൈലി രൂപപ്പെടുത്തിയ ഉമ്പായിക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം ആസ്വാദകരുണ്ട്.കൊച്ചിയില്‍ മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പ് സ്ഥാപിച്ച ഉമ്പായി ഗസല്‍ സംഗീതത്തില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിച്ചു. ഒ.എന്‍.വി, സച്ചിദാനന്ദന്‍ തുടങ്ങിയ പ്രശസ്ത കവികളുടെ വരികള്‍ ഗസലുകളാക്കി ഈ രംഗത്ത് പുതിയ വഴികള്‍ തുറന്ന ഗായകനായിരുന്നു ഉമ്പായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

INDIANEWS24 KOCHI DESK

Leave a Reply