728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളത്തിനു ഒരു വനിതാ സംവിധായിക കൂടി, ശ്രീബാല കെ. മേനോൻ

ഷീല, സുഹാസിനി , രേവതി , രേവതി  എസ് വര്‍മ്മ , നന്ദിതാദാസ് ,അഞ്ജലിമേനോന്‍ , ഫറാഖാന്‍ നിരയിലേക്ക് ഒരു പ്രതിഭ കൂടി എത്തുന്നു. സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായികയായി രംഗത്തെത്തിയ ശ്രീബാല കെ. മേനോനാണ്  സ്വതന്ത്ര സംവിധായികയാവുന്നത്. ഫെബ്രുവരിയിലാണ് ശ്രീബാലയുടെ ചിത്രം തുടങ്ങുക. ആസിഫ് അലി, ശ്രീനിവാസൻ, സുഹാസിനി തുട‌ങ്ങിയവർ കേന്ദ്റ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാധ്യമ പ്രവർത്തകൻ ശശികുമാറും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഗുരുവിനെപ്പോലെ തന്നെ ശിഷ്യയുടെ ചിത്രത്തിനും പേരിട്ടിട്ടില്ല. സിനിമ തുടങ്ങിയ ശേഷമാണ് സത്യൻ അന്തിക്കാട് തന്റെ ചിത്രങ്ങൾക്ക് പേരിടാറ്. ശ്രീബാലയും ആ പാത തന്നെയാണ് പിന്തുടരുന്നത്. സംവിധായിക തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമ്മിക്കുന്നത് സേതു മണ്ണാർക്കാടാണ്. സമീർ താഹിർ കാമറയും ജോസഫ് നെല്ലിക്കൽ എഡിറ്റിംഗും നിർവഹിക്കുന്ന ചിത്രം ഫെബ്രുവരി ആദ്യം തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. ശ്രീബാല സഹ സംവിധായികയായ സത്യന്‍ അന്തിക്കാട് ചിത്രം   ഇന്ത്യന്‍ പ്രണയകഥ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്.

ASHAMINDIANEWS24

Leave a Reply