728-pixel-x-90-2-learn
728-pixel-x-90
<< >>

മലയാളം ലിപിയുടെ സോഫ്റ്റ് വെയര്‍ ഫലപ്രദമാക്കിയ രാഹുല്‍ വിജയ്‌ വിടവാങ്ങി

വയനാട്:ഓണ്‍ലൈനില്‍ മലയാളം ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിച്ചിരുന്ന രാഹുല്‍ വിജയ് നിര്യാതനായി.നിലവില്‍ ഏഷ്യാനെറ്റിന്റെ ന്യൂസ് വെബ് വിഭാഗത്തിലെ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററായി ജോലി ചെയ്ത് വരികയായിരുന്നു.തിരവുന്തപുരത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.വയനാട് ജില്ലയില്‍ ബത്തേരി കുപ്പാടി സുദര്‍ശന ഭവനില്‍ വിജയന്‍ -വനജ ദമ്പതികളുടെ മകനാണ്.

വീക്ഷണം,കേരള കൗമുദി ദിനപത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാഹുലിന്റെ നേതൃത്വത്തിലാണ് ആദ്യമായി പത്രങ്ങളില്‍ യൂണികോഡ് ഉപയോഗിച്ചത്.കൂടാതെ ആന്‌ഡ്രോയിഡ് ഫോണുകളില്‍ തെറ്റില്ലാതെ മലയാളം ടൈപ്പ് ചെയ്യാനുള്ള ആപ്ലിക്കേഷനും അദ്ദേഹം വികസിപ്പിച്ചു.ഓണ്‍ലൈനില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയുന്ന പ്രോഗ്രാമുകള്‍ക്ക് രൂപം നല്‍കി.രാഹുല്‍ രൂപകല്‍പ്പന ചെയ്ത ലിപിയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പ്രൊമോകളില്‍ ഉപയോഗിക്കുന്നത്.രാഹുലിന്റെ മരണത്തോടെ സോഫ്റ്റ് വെയര്‍ രംഗത്ത് പ്രതീക്ഷ നല്‍കിയ പ്രതിഭയെയാണ് നഷ്ടമാകുന്നത്.

കേരള പ്രസ് അക്കാദമിയില്‍ നിന്നും 2008ലാണ്‌ രാഹുല്‍ ജേണലിസം ഡിപ്ലോമ നേടിയത്.ഏക സഹോദരി രാഖി നേരത്തെ മരിച്ചു.

INDIANEWS24.COM VAYANAD

 

Leave a Reply