jio 800x100
jio 800x100
728-pixel-x-90
<< >>

മലയാള ചലച്ചിത്ര ഛായാഗ്രഹണ രംഗത്തെ കുലപതി രാമചന്ദ്രബാബു വിട പറഞ്ഞു

കോഴിക്കോട്:മലയാള ചലച്ചിത്ര ഛായാഗ്രഹണ രംഗത്തെ രംഗത്തെ കുലപതി രാമചന്ദ്രബാബു(72) വിട പറഞ്ഞു.
മലയാളം,തമിഴ്,തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രം തച്ചോളി അമ്പു,ആദ്യത്തെ 70എം എം ചിത്രം പടയോട്ടം തുടങ്ങി നിർമാല്യം, സ്വപ്നാടനം,ചാമരം,രതി നിർവേദം,മർമ്മരം,അച്ചുവേട്ടന്റെ വീട്,കന്മദം,യവനിക,ഇതാ ഇവിടെ വരെ,ഒരു വടക്കൻ വീരഗാഥ എന്നിവയടക്കം മലയാളത്തിലെ എണ്ണംപറഞ്ഞ ചിത്രങ്ങളിലൂടെ പ്രേക്ഷക മനസ്സിൽ ലബ്ധ പ്രതിഷ്ഠ നേടിയ കലാകാരനാണ് രാമചന്ദ്രബാബു.
മലയാളം കൂടാതെ തമിഴ്, തെലുങ്ക്,ഹിന്ദി,അറബിക്, ഇംഗ്ലീഷ് ഭാഷകളിൽ പ്രവർത്തിച്ചിട്ടുണ്ട്.മികച്ച ക്യാമറാമാനുള്ള സംസ്ഥാന അവാർഡ് നാല് തവണ നേടി. ദ്വീപ് (1976),രതിനിർവേദം (1978),ചാമരം(1980),ഒരു വടക്കൻ വീരഗാഥ (1989) തുടങ്ങിയ ചിത്രങ്ങൾക്കായിരുന്നു പുരസ്കാരം
ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.തലശ്ശേരിയിൽ നിന്ന് മടങ്ങുമ്പോൾ ഹൃദയസ്തംഭനം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു
ഭരതന്‍,ഐവി ശശി,കെ ജി ജോര്‍ജ്ജ്,പി ജി വിശ്വംഭരന്‍ എന്നീ സംവിധായകരോടൊത്ത് മലയാളത്തില്‍ ഏറെ ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്തു. ഇരുപത്തിയഞ്ചോളം നവാഗത സംവിധായകരും മമ്മൂട്ടി,സുകുമാരന്‍,മഞ്ജു വാര്യര്‍ തുടങ്ങി 34 അഭിനേതാക്കളും ആദ്യം സ്‌ക്രീനിലെത്തിയത് രാമചന്ദ്രബാബുവിന്റെ ക്യാമറയിലൂടെയാണ്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് രാമചന്ദ്ര ബാബു ഛായാഗ്രഹണം പഠിച്ചത്. അവിടെ തന്റെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ‘വിദ്യാർഥികളെ ഇതിലെ’ സിനിമയിലൂടെയായിരുന്നു തുടക്കം.പിന്നീട് ഇതുവരെയായി നൂറ്റി ഇരുപത്തിയഞ്ചോളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു.രാമചന്ദ്രബാബു തന്റെ ആദ്യ സംവിധാന സംരംഭമായ പ്രൊഫസര്‍ ഡിങ്കൻ പൂർത്തിയാക്കാതെയാണ് ഓർമയാകുന്നത്.

മാക്ട ഉള്‍പ്പടെ നിരവധി സിനിമാസംഘടനകളില്‍ സാരഥ്യം വഹിച്ചു.നിരവധി ഇന്ത്യന്‍-അന്താരാഷ്ട്രീയ സിനിമാ മേളകള്‍ക്ക് ജൂറിയും ചെയര്‍മാനുമൊക്കെ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഇന്ത്യന്‍ സൊസൈറ്റി ഓഫ് സിനിമാറ്റോഗ്രാഫേഴ്‌സിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു.ഏതാനും ദിവസങ്ങൾക്ക്‌ മുൻപാണ് IFFK വേദിയിൽ ജിതേഷ് ദാമോദർ രചിച്ച അദ്ദേഹത്തിന്റെ ജീവചരിത്രമായ “സെല്ലുലോയ്ഡ് സ്വപ്നാടകൻ” പ്രകാശനം ചെയ്തത്‌.

ലതികാറാണിയാണ് ഭാര്യ.അഭിഷേക്,അഭിലാഷ് എന്നിവര്‍ മക്കളാണ്.പ്രശസ്ത ക്യാമറാമാന്‍ രവി കെ ചന്ദ്രന്‍ സഹോദരനാണ്.രാമചന്ദ്രബാബുവിന്റെ മൃതദേഹം കോഴിക്കോട് നിന്നും രാവിലെ തിരുവനന്തപുരം പേട്ടയിലുള്ള വസതിയിയായ അക്ഷരയിലെത്തിക്കും.പൊതുദര്‍ശനത്തിന് ശേഷം നാളെ ഞായറാഴ്ച വൈകുന്നേരം മൂന്നരയോടെ തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കാരം നടക്കും.IMG-20191221-WA0005
INDIANEWS 24 Movie DESK

Leave a Reply