728-pixel-x-90-2-learn
728-pixel-x-90
<< >>

മലബാറിനെ പെരുമയിലേക്ക് നയിച്ച മഹാകവി കുട്ടമത്തിന്റെ സ്മരണ പുതുക്കി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും

ചെറുവത്തൂര്‍:കുട്ടമത്ത് എന്ന ചെറുഗ്രാമത്തിന്റെ പേര് ശ്രേഷ്ഠ പാരമ്പര്യമുള്ള നാടായി മാറ്രുന്നതില്‍ പ്രമുഖ സ്ഥാനം വഹിച്ച കവി പുംഗവനാണ് മഹാകവി കുട്ടമത്ത് കുന്നിയൂര്‍ കുഞ്ഞികൃഷ്ണക്കുറുപ്പ്.1880ല്‍ ജനിച്ച മഹാകവി പത്രാധിപരായും അദ്ധ്യാപകനായും, സാഹിത്യകാരനായും, ഭിഷഗ്വരനായും പ്രശസ്തി നേടി.കേരളക്കരയാകെ കണ്ണീരണിയിക്കുകയും കോള്‍മയിര്‍കൊള്ളിലിക്കുകയും ചെയ്ത ബാലഗോപാലന്‍ എന്ന സംഗീത നാടകത്തില്‍ തുടങ്ങി നിരവധി ഖണ്ഡകാവ്യങ്ങളും അസംഖ്യം കവിതകളും ബാലകവിതകളും ആട്ടക്കഥ,തുള്ളല്‍,നോവല്‍,ലേഖനങ്ങള്‍ തുടങ്ങി സാഹിത്യത്തിന്റെ സകല മേഖലകളിലും അദ്ദേഹം മാറ്റു തെളിയിച്ചിട്ടുണ്ട്. kuttamath 2മലബാറിനെ പെരുമയിലേക്ക് നയിച്ച അദ്ദേഹം അന്തരിച്ച്  എഴുപത്തഞ്ച് വര്‍ഷം തികയുന്ന വേളയില്‍ കവിയുടെ സ്മരണ പുതുക്കി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തും കേരള സാഹിത്യ അക്കാദമിയും ഇ.എം.എസ് സ്മാരക ഹാളില്‍ അനുസ്മരണയോഗം നടത്തി.

JITHESH DAMODAR INDIANEWS24 MALABAR DESK

Leave a Reply