728-pixel-x-90-2-learn
728-pixel-x-90
<< >>

മലബാര്‍ എക്‌സ്പ്രസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ മറന്നു

കണ്ണൂര്‍: തിരുവനന്തപുരത്തു നിന്നും മംഗളൂരുവിലേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസ് സ്‌റ്റോപ്പുള്ള സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നു. ഇതേ തുടര്‍ന്ന് ട്രെയിനില്‍ കയറാന്‍ ടിക്കറ്റെടുത്ത് കാത്തു നിന്ന യാത്രക്കാര്‍ അല്‍പ്പമൊന്നു വലഞ്ഞു. ഏഴിമല സ്റ്റേഷനിലാണ് സംഭവം. പിന്നീട് പുറകെ വന്ന ട്രെയിനില്‍ കയറ്റി സ്റ്റേഷന്‍ അധികൃതര്‍ യാത്ര ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. എന്നാല്‍ അത്രയും യാത്രക്കാരുടെ കൂറേ സമയം ഇതു മൂലം നഷ്ടപ്പെട്ടുവെന്നതാണ് വാസ്തവം.

മംഗളൂരു ഭാഗത്തേക്ക് പോകുന്ന മലബാര്‍ എക്സ്പ്രസിന് ഏഴിമലയില്‍ സ്റ്റോപ്പുള്ളതാണ്. സ്റ്റേഷന്‍ മാസ്റ്റര്‍ ചുവന്ന കൊടി വീശി പ്ലാറ്റ്ഫോമിലുണ്ടായിരുന്നെങ്കിലും ശ്രദ്ധിക്കാതെ കടന്നു പോകുകയായിരുന്നു. സിഗ്‌നല്‍ സംവിധാനമില്ലാത്തതാണ് പ്രശ്നത്തിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

INDIANEWS24.COM Kannur, Payyannur

Leave a Reply