728-pixel-x-90-2-learn
728-pixel-x-90
<< >>

മലപ്പുറത്ത് വോട്ടെടുപ്പ് തുടങ്ങി

മലപ്പുറം:ലോകസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി.13 ലക്ഷത്തിലേറെ വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികളാണുള്ളത്.1175 പോളിംഗ് ബൂത്തുകളുള്ളതില്‍ 49 എണ്ണം പ്രശ്‌നബാധിതമായി കണക്കാക്കപ്പെടുന്നു.

പോളിംഗിന്റെ ഭാഗമായി 3525 ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്‌.മൂവായിരത്തിലേറെ പോലിസുകാരെയും നാല് കമ്പനി സൈനികരെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.ഓരോ മണ്ഡലത്തിലും അഞ്ച് വീതം ബൂത്തുകള്‍ മാതൃകാ ബൂത്തുകളാണ്. കുടിവെളളം വീല്‍ചെയര്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഇത്തരം ബൂത്തില്‍ ഉറപ്പാക്കാന്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.

INDIANEWS24.COM Malappuram

Leave a Reply