jio 800x100
jio 800x100
728-pixel-x-90
<< >>

മലപ്പുറത്ത് യു ഡി എഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെ

മലപ്പുറം:യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മലപ്പുറത്ത് മുസ്ലിം ലീഗ് നേതവ് പി കെ കുഞ്ഞാലിക്കുട്ടി മത്സരിക്കും.ഇ അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്നതിനെ തുടര്‍ന്നാണ് മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.അടുത്ത മാസം 12നാണ് തിരഞ്ഞെടുപ്പ്.

പാണക്കാട് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിക്കു ശേഷം മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുകയായിരുന്നു.കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു.ഈ മാസം 20ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് രണ്ട് ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തില്‍ ജയിച്ച മണ്ഡലമാണ് മലപ്പുറം.എല്‍ ഡി എഫ്, ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

നിലവില്‍ വേങ്ങരയില്‍ നിന്നുള്ള നിയമസഭാംഗം കൂടിയാണ് കുഞ്ഞാലിക്കുട്ടി.എം പിയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഈ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ അംഗത്തിനായി വീണ്ടും മറ്റൊരു ഉപതിരഞ്ഞെടുപ്പ് കൂടി വേണ്ടിവന്നേക്കും.

അടുത്ത മാസം 12 ന് മലപ്പുറം അടക്കം രാജ്യത്തെ മറ്റ് ചിലയിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് നടക്കും.അവയില്‍ ചിലത് നിയമസഭയിലേക്കുള്ളതും ഉള്‍പ്പെടുന്നു.തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയായിരിക്കെ അന്തരിച്ച ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറിലും അന്ന് തന്നെയാണ് ഉപതിരഞ്ഞെടുപ്പ്.ഏപ്രില്‍ 17നാണ് എല്ലായിടത്തെയും ഫലപ്രഖ്യാപനം.

INDIANEWS24.COM Malappuram

Leave a Reply