728-pixel-x-90-2-learn
728-pixel-x-90
<< >>

മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചേക്കും

കോഴിക്കോട്:ഇ അഹമ്മദ് എം പിയുടെ നിര്യാണത്തോടെ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉണ്ടായേക്കാവുന്ന ഉപതിരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ദേശീയ ട്രഷറര്‍ പി കെ കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിച്ചേക്കും.അഹമ്മദ് വഹിച്ചിരുന്ന പാര്‍ട്ടിയുടെ പ്രസിഡന്റ് പദവിയിലേക്കുയര്‍ത്താനും പാര്‍ട്ടി നേതൃത്വത്തില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.വരുന്ന 25ന് നടക്കുന്ന ദേശീയ എക്‌സിക്യൂട്ടിവില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.

കുഞ്ഞാലിക്കുട്ടിയെ പ്രസിഡന്റ് ആക്കിയാല്‍ ഡല്‍ഹിയിലുള്ള ഖുറം ഹനീഫിനെ ട്രെഷററായി തിരഞ്ഞെടുത്തേക്കാനും സാധ്യതയുണ്ട്.ഇ അഹമ്മദിന്റെ പെട്ടെന്നുണ്ടായ മരണത്തെ തുടര്‍ന്ന് മലപ്പുറം മണ്ഡലത്തില്‍ വരുന്ന ഉപതിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥിയാകുന്നതിനോടാണ് പാര്‍ട്ടിയില്‍ മിക്കവാറും പേര്‍ക്ക് അഭിപ്രായമുള്ളത്.ഇതോടെ കുഞ്ഞാലിക്കുട്ടി എം എല്‍ എ ആയിട്ടുള്ള വേങ്ങരയില്‍ ഒഴിവു വന്നാലും പാര്‍ട്ടിയുടെ സുരക്ഷിതമായ മണ്ഡലമാണെന്ന കണക്കുകൂട്ടലും ഉണ്ട്.

INDIANEWS24.COM Kozhikode

Leave a Reply