മലപ്പുറം:ജില്ലയില്‍ കലക്ടർ കെ. ഗോപാലകൃഷ്ണനും സബ് കലക്ടർ, എഎസ്പി തുടങ്ങിയവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.ജില്ലാ പൊലീസ് മേധാവി യു. അബ്ദുൽ കരീമിന്റെ ഫലം ഇന്നലെ പോസിറ്റീവ് ആയതിനെത്തുടർന്ന് അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുഇവരെക്കൂടാതെ 18 പേരുടെ ഫലം പോസിറ്റീവായതോടെ മലപ്പുറം ജില്ല കടുത്ത ആശങ്കയിലായി.പോസിറ്റീവായ 21 പേരെയും ചികിൽസയ്ക്കായി പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും.കരിപ്പൂർ വിമാനത്താവള രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട് കലക്ടർ ഉൾപ്പടെ ക്വാറന്റീനിലായിരുന്നു.
INDIANEWS24 MALAPPURAM DESK