jio 800x100
jio 800x100
728-pixel-x-90
<< >>

മലപ്പുറത്ത് ആവേശകൊടുമുടിയില്‍ കൊട്ടിക്കലാശം

മലപ്പുറം:ആവേശ കൊടുമുടിയില്‍ മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം കലാശിച്ചു.ഇനി നിശബ്ദപ്രചാരണത്തിന് ശേഷം മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക്.

ജയം ഉറപ്പിച്ചെന്നോണം ഇറങ്ങുന്ന യു ഡി എഫ് തങ്ങളുടെ ആധിപത്യം പൂര്‍വ്വാധികം ശക്തമാക്കാനുള്ള ശ്രമത്തിലാണ്.വലിയൊരു അട്ടിമറിക്കുവേണ്ടിയുള്ള എല്ലാവഴികളും പയറ്റിക്കൊണ്ടാണ് എല്‍ ഡി എഫിന്റെ ആവേശ പോരാട്ടം.മലപ്പുറം പോലൊരു മണ്ഡലത്തില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുകയാണ് ബി ജെ പി ശ്രമം.

പൊതുതിരഞ്ഞെടുപ്പില്‍ മുന്‍ മന്ത്രി കൂടിയായിരുന്ന ഇ അഹമ്മദ് ഇവിടെ ഒരുലക്ഷത്തി തൊണ്ണൂറായിരത്തില്‍ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം എത്തിയ 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ ഏഴ് അസംബ്ലി സീറ്റുകളിലെയും ചേര്‍ത്തുള്ള യു ഡി എഫ് ഭൂരിപക്ഷം ഒരു ലക്ഷത്തിന് മേലയുണ്ടായിരുന്നെങ്കിലും ഗണ്യമായി കുറഞ്ഞിരുന്നു.

INDIANEWS24.COM MALAPPURAM

Leave a Reply