മലപ്പുറം:ഇ അഹമ്മദിന്രെ നിര്യാണത്തെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്ന മലപ്പുറത്ത് അഡ്വ. എം ബി ഫൈസല്‍ എല്‍ ഡി എഫിനായി മത്സരിക്കും.സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്.ഡി വൈ എഫ് ഐ മലപ്പുറം ജില്ലാ പ്രസിഡന്റ ആയ ഫൈസല്‍ ജില്ലാപഞ്ചായത്ത് അംഗം കൂടിയാണ്.
യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.ശ്രീപ്രകാശ് ആണ് ബി ജെ പി സാരഥി.സി പി എമ്മിന്റെ സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ മുമ്പ് ലീഗിന്റെ കോട്ടയായിരുന്ന മഞ്ചേശ്വരം പാര്‍ലമെന്റ് മണ്ഡലത്തില്‍ അട്ടിമറി വിജയം നേടിയ ടി കെ ഹംസ ആദ്യം മുതലേ ഉണ്ടായിരുന്നു.എന്നാല്‍ യുവ സാന്നിധ്യത്തിലൂടെ ശക്തമായ പോരാട്ടം നടത്തണമെന്ന എല്‍ ഡി എഫ് നേതാക്കളുടെ പ്രതികരണം മാനിച്ച് ഫൈസലിനെ തിരഞ്ഞെടുക്കുകയായിരുന്നു.
INDIANEWS24.COM Malappuram