728-pixel-x-90-2-learn
728-pixel-x-90
<< >>

മറ്റൊരു ഡിജിറ്റല്‍ വിപ്ലവത്തിന് നാന്ദി കുറിച്ചുകൊണ്ട് മുകേഷ് അംബാനിയുടെ ജിയോ ഫൈബര്‍ സെപ്തംബര്‍ അഞ്ചു മുതല്‍

മുംബൈ:ഇന്റർനെറ്റ്, ടിവി,ലാൻഡ് ലൈൻ സേവനങ്ങൾ ഒരുമിച്ചു ലഭ്യമാക്കുന്ന ജിയോ ഫൈബർ സേവനങ്ങൾ ഇന്ത്യയിലുടനീളം സെപ്തംബർ 5 മുതൽ ആരംഭിക്കുമെന്ന് മുകേഷ് അംബാനി മുംബൈയിൽ നടന്ന ജിയോ വാർഷിക പൊതു സമ്മേളനത്തിൽ അറിയിച്ചു.ലാൻഡ് ലൈനിൽ നിന്നുമുള്ള എല്ലാ കോളൂകളും സൗജന്യമായിരിക്കും.

പ്രതിമാസം 700 രൂപ സബ്‌സ്ക്രിപ്ഷനും ഹൈഡെഫനിഷൻ ടിവി, 100 എംബി പി എസ് മുതൽ 1 ജി ബി പി എസ് വരെ സ്പീഡുള്ള ഇന്റർനെറ്റ് തുടങ്ങിയവയാണ് ജിയോ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്.കൂടാതെ 500 രൂപ മാസ വാടകയ്ക്ക് അമേരിക്കയിലേക്കും കാനഡ യിലേക്കും യഥേഷ്ടം ഫോണിൽ വിളിക്കാനുള്ള സൗകര്യവും ജിയോ നൽകും. ആഗോള നിരക്കിന്റെ പത്തിലൊന്നു മാത്രം ഈടാക്കി രാജ്യത്തെ ഓരോ സാധരണ പൗരനിലേക്കും സേവനങ്ങൾ എത്തിക്കുകയാണ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പറഞ്ഞു.

ജിയോ ഫൈബറിന്‍റെ ഒരു വര്‍ഷത്തെ പ്ലാന്‍ എടുക്കുന്നവര്‍ക്ക് എച്ച്ഡി ടിവിയോ, പിസി കമ്പ്യൂട്ടറോ സൗജന്യമായി നല്‍കും എന്നാണ് അംബനി അറിയിക്കുന്നത്. ഒപ്പം 4കെ സെറ്റ് ടോപ്പ് ബോക്സ് തീര്‍ത്തും സൗജന്യമായി നല്‍കും.

ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്.

ഗിഗാ ഫൈബറിന്‍റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്.

100 എംബിപിഎസ് മുതല്‍ 1 ജിബിപിഎസ് വരെയായിരിക്കും ജിയോ ഫൈബറിന്‍റെ വേഗത. വീഡിയോ കോണ്‍ഫ്രന്‍സിന് വേണ്ടി തന്നെ ആയിരങ്ങള്‍ പാഴാക്കുന്ന കാലം കഴിഞ്ഞുവെന്നാണ് അംബാനി പറയുന്നത്.  ജിയോ ഫൈബറിന്‍റെ സെറ്റ് ടോപ്പ് ബോക്സ് ഗെയിമിംഗ് സപ്പോര്‍ട്ട് ഉള്ളതായിരിക്കും. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.

ജിയോ ഫൈബറിന്‍റെ ഓഫറുകള്‍ 700 രൂപയില്‍ തുടങ്ങി 10000 രൂപ വരെ മാസം ചിലവ് വരുന്നതുണ്ട്. ജിയോ ഫൈബര്‍ വഴിയുള്ള വോയിസ് കോള്‍ തീര്‍ത്തും സൗജന്യമാണ്. ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്ക് സിനിമകള്‍ റിലീസ് ദിവസം വീട്ടിലിരുന്ന് കാണാം. ഈ സംവിധാനം 2020 ഓടെ നടപ്പിലാക്കുമെന്ന് മുകേഷ്അ അംബാനി അറിയിച്ചു.

INDIANEWS24 BUSINESS DESK

 

Leave a Reply