728-pixel-x-90-2-learn
728-pixel-x-90
<< >>

മറഡോണ മൂന്നിന് കൊല്‍ക്കത്തയില്‍

കൊല്‍ക്കത്ത: ഫുട്‌ബോള്‍ ഇതിഹാസം ഡ്യേഗൊ മറഡോണ വരുന്ന മൂന്നിന് കൊല്‍ക്കത്തയിലെത്തും. അവിടെ നടക്കുന്ന ഫുട്‌ബോള്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുന്നതിനാണ് ലോക ഫുട്‌ബോള്‍ പ്രേമികള്‍ ആവേശപൂര്‍വ്വം നോക്കിക്കാണുന്ന താരം എത്തുന്നത്.

ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ എം വിജയന്‍, മുന്‍ നായകന്‍ ബൈച്ചുംഗ് ബൂട്ടിയ, സുനില്‍ ഛേത്രി എന്നിവരും ഐ എസ് എല്ലുമായി ബന്ധപ്പെട്ട പ്രമുഖരുടെയും സാന്നിധ്യത്തിലാകും ഫുട്‌ബോള്‍ എണ്‍ക്ലേവ് നടക്കുക. ഇന്ത്യന്‍ ഫുട്‌ബോളിന്റെയും ഐഎസ്എല്ലിന്റെയും ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകളാണ് കോണ്‍ക്ലേവില്‍ നടക്കുന്നത്.

മുന്‍ കായികമന്ത്രി വിജയ് ഗോയല്‍, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകനും അത്‌ലറ്റികോ ഡി കൊല്‍ക്കത്ത ഉടമയുമായ സൗരവ് ഗാംഗുലി, ഐഎസ്എല്‍ മുഖ്യസംഘാടക നീതാ അംബാനി എന്നിവര്‍ കോണ്‍ക്ലേവില്‍ സംസാരിക്കും. മുന്‍ ബ്രസീല്‍ താരവും അത്‌ലറ്റികോ ഡി കൊല്‍ക്കത്തയുടെ സഹ പരിശീലകനുമായ ജോസ് റമീറസ് ബരറ്റോയും കൊല്‍ക്കത്തയിലെത്തും. ഐഎസ്എല്‍ ടീമുടമകളായ രണ്‍ബീര്‍ കപൂര്‍, അഭിഷേക് ബച്ചന്‍, ജോണ്‍ എബ്രാഹം എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും. ഒക്ടോബര്‍ അഞ്ചിന് കൊല്‍ക്കത്തയില്‍ ഗാംഗുലി ഇലവനും മറഡോണ ഇലവനും തമ്മില്‍ സൗഹൃദ മല്‍സരം അരങ്ങേറും.

INDIANEWS24.COM Sports Desk

Leave a Reply