jio 800x100
jio 800x100
728-pixel-x-90
<< >>

മര്യാദ പിണറായിക്ക് മാത്രം മതിയോ

പണ്ട് മാതൃഭൂമി പത്രാധിപര്‍ കെ. ഗോപാലകൃഷ്ണനെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ‘എടോ’ എന്ന് വിളിച്ചപ്പോള്‍ സാംസ്‌കാരികകേരളം ഇളകിമറിഞ്ഞു. ജഡ്ജിമാരെ മറ്റൊരു സിപിഎം നേതാവ് എം വി ജയരാജന്‍ ശുംഭന്മാര്‍ എന്ന് വിളിച്ചപ്പോഴും ധാര്‍മികരോഷം പതഞ്ഞൊഴുകി. എന്നാല്‍, കേരളത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനോട് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ പോയി തൂങ്ങിച്ചാകാന്‍ ആക്രോശിക്കുമ്പോള്‍ മാധ്യമങ്ങളും സാംസ്‌കാരികപ്രവര്‍ത്തകരും അതിനെ നിസാരവല്‍ക്കരിക്കുന്നത് എന്തുകൊണ്ടാണ്. ഭാഷയുടെ അതിര്‍വരമ്പുകള്‍ എല്ലാവര്‍ക്കും ബാധകമല്ലേ. പിണറായി ഉപയോഗിക്കുമ്പോള്‍ മോശമാകുന്ന ഭാഷ ബിന്ദു കൃഷ്ണയുടെ നാവില്‍നിന്ന് വരുമ്പോള്‍ നിര്‍മലമായിത്തീരില്ലല്ലോ.

ചിരപരിചിതനല്ലാത്ത ആരെയും എടോ എന്ന് വിളിക്കുന്നതില്‍ അനൌചിത്യമുണ്ട്. അതുകൊണ്ട് മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ഒരാളായ ഗോപാലകൃഷ്ണനെതിരെ പിണറായിയുടെ ഭാഷാപ്രയോഗം ന്യായീകരിക്കപ്പെടുകയില്ല. എന്നാല്‍, തന്നെക്കാള്‍ പ്രായം കുറഞ്ഞ ഗോപാലകൃഷ്ണനെ പിണറായി എടോ എന്ന് വിളിച്ചപ്പോള്‍ നൊന്തവര്‍ ബിന്ദു കൃഷ്ണ അറുകൊല കൂവുമ്പോള്‍  അരുതേ എന്ന് പറയാത്തതെന്ത്.

ഭാഷയും മര്യാദയും ഏതെങ്കിലും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ നേതാക്കള്‍ മാത്രം അനുസരിക്കേണ്ട കാര്യങ്ങളല്ല. പൊതുപ്രവര്‍ത്തകര്‍ക്ക് കേരളസമൂഹത്തില്‍ അലിഖിതമായ ഒരു പെരുമാറ്റച്ചട്ടം ഉണ്ടെങ്കില്‍ അത് സിപിഎമ്മിനും കോണ്‍ഗ്രസിനും മുന്നണിഭേദമെന്യേ എല്ലാ പാര്‍ട്ടികള്‍ക്കും ബാധകമാകണം.

മുമ്പ് വിഎസിന് കാമഭ്രാന്താണെന്ന് ഗണേഷ്‌കുമാര്‍ പ്രസംഗിച്ചപ്പോഴും ഈ ഇരട്ടത്താപ്പ് കേരളം കണ്ടു. ഗണേശന്‍റെ ലീലാവിലാസങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന മാധ്യമങ്ങളും സംസ്കാരികപ്രവര്‍ത്തകരും പോലും അന്ന് പ്രതികരിച്ചുകണ്ടില്ല. രാഷ്ട്രീയം ഏതുമാകട്ടെ, ബിന്ദുവും ഗണേശനുമൊക്കെ കിടക്കുന്നിടത്തുതന്നെ കാര്യം സാധിച്ചിരുന്ന പ്രായത്തില്‍ കേരളതിന്‍റെ നേതാവായിരുന്നു വി എസ്. എതിരഭിപ്രായങ്ങള്‍ പറയുമ്പോള്‍ അക്കാര്യം മനസ്സില്‍ വെക്കണം.

വടക്കന്‍ കേരളത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനോടും സമാനമായ രീതിയില്‍ ബിന്ദു കൃഷ്ണ പെരുമാറുന്നത് കണ്ടു. തൊപ്പി തെറിപ്പിക്കുമത്രേ. ഇതിനൊക്കെയുള്ള അധികാരം ഈ പെണ്ണുമ്പിള്ളയ്ക്ക് ആരാ കൊടുത്തത്. രാധാകൃഷ്ണന്‍ മാറി ചെന്നിത്തല വന്നത് ഇവിടുത്തെ പോലീസുകാര്‍ അറിഞ്ഞില്ലേ എന്നും ബിന്ദു കൃഷ്ണ മൈക്കിലൂടെ ആക്രോശിക്കുന്നുണ്ടായിരുന്നു. താന്‍ ആഭ്യന്തരമന്ത്രിക്കസേരയില്‍ ഉണ്ടെങ്കില്‍ പോലീസില്‍ ബിന്ദു കൃഷ്ണ പറയുന്നതെന്തും നടക്കുമോ എന്ന് വ്യക്തമാക്കേണ്ടത് രമേശ്‌ ചെന്നിത്തലയാണ്.

Leave a Reply