728-pixel-x-90-2-learn
728-pixel-x-90
<< >>

‘മരിച്ച’ വൃദ്ധ കണ്ണ് തുറന്നു: പോലീസുകാര്‍ ഞെട്ടി

ലണ്ടന്‍ : മരിച്ചെന്നു കരുതിയ വൃദ്ധ കണ്ണ് തുറന്നപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരുന്ന പോലിസുകാര്‍ ഞെട്ടി. ലണ്ടനിലാണ്‌ സംഭവം. ട്രന്റ് നദിയില്‍ നിന്നും മരിച്ചെന്ന് കരുതി പോലീസ് പുറത്തെടുത്ത 70 വയസുകാരിയാണ്  കണ്ണ് തുറന്നത്. ഒരു മണിക്കൂറോളം നദിയിലെ തണുത്തുറഞ്ഞ വെള്ളത്തില്‍ കിടന്ന വൃദ്ധയെ ലൈഫ് ജാക്കറ്റ് എറിഞ്ഞ് കൊടുത്തിട്ട് പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്നാണ് പോലീസ് സംഘം വെള്ളത്തിലിറങ്ങി കരയ്‌ക്കെത്തിച്ചത്.

വെള്ളത്തില്‍ മലര്‍ന്നു കിടക്കുകയായിരുന്ന വൃദ്ധയുടെ ശരീരം പോലീസുകാര്‍ വലിച്ചെടുത്ത് ബോട്ടില്‍ കയറ്റിയാണ് കോള്‍വിക്ക് മരീന തീരത്ത് എത്തിച്ചത്. കരയ്‌ക്കെത്തിച്ച ശേഷം പൊടുന്നനെ കണ്ണു തുറന്ന വൃദ്ധയെ ആദ്യം ഒന്നു ഭയപ്പെട്ടെങ്കിലും പിന്നീട് പോലീസുകാര്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

വൃദ്ധയെ നദിയില്‍ കണ്ടെത്തുമ്പോള്‍ തലഭാഗം ഭാഗീകമായി വെള്ളത്തില്‍ താഴ്ന്ന് കിടക്കുകയായിരുന്നു. മരിച്ചു എന്നു തോന്നിപ്പിക്കുന്ന എല്ലാ ലക്ഷണങ്ങളും അവരുടെ ശരീരത്തില്‍ ദൃശ്യമായിരുന്നെന്നും രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന പോലീസുകാര്‍ പറഞ്ഞു.

ആശുപത്രിയില്‍ എത്തിച്ച വൃദ്ധ സുഖം പ്രാപിച്ചു വരികയാണ്. പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്ത ഉടന്‍ തന്നെ വൃദ്ധ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Leave a Reply