jio 800x100
jio 800x100
728-pixel-x-90
<< >>

മരണം രജിസ്റ്റര്‍ ചെയ്യാനും ആധാര്‍ നിര്‍ബന്ധമാകും

ന്യൂഡല്‍ഹി: മരണം രജിസ്റ്റര്‍ ചെയ്യാനും മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാനും ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തിലാകും.

സാധാരണ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ മരിച്ചയാളുമായി ബന്ധപ്പെട്ട നിരവധി തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കേണ്ടതുണ്ട്. പുതിയ വിജ്ഞാപനത്തോടെ ആധാര്‍ കാര്‍ഡ് മാത്രം മതിയാകുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം. മരിച്ച വ്യക്തികളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ഒഴിവാക്കാനാണിതെന്നാണ് കേന്ദ്രം നിരത്തുന്ന ന്യായീകരണം. കൂടാതെ മരിച്ചയാളെ കുറിച്ച് ബന്ധുക്കള്‍ നല്‍കുന്ന വിവരങ്ങള്‍ കൃത്യവും സത്യവുമാണെന്ന് ഉറപ്പിക്കാനാവുമെന്നും കരുതുന്നു.

INDIANEWS24.COM NEWDELHI

Leave a Reply