728-pixel-x-90-2-learn
728-pixel-x-90
<< >>

മരട് ഫ്ളാറ്റ് പൊളിക്കൽ ആദ്യ ഘട്ടം വിജകരമായി പൂർത്തിയായി

മരട്:മരടിൽ സുപ്രീം കോടതി വിധിയുടെ അന്തിമ സൈറൺ മുഴങ്ങി.തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത ഫോളിഫെയ്ത്ത് എച്2ഒ ഫ്‌ളാറ്റും ആൽഫാ സെറീൻ ഫ്ളാറ്റ് സമുച്ചയവും സുരക്ഷാസന്നാഹങ്ങളോടെ നിയന്ത്രിത സ്‌ഫോടനത്തില്‍ ഇന്ന് തകർത്തു. നാളെ ഗോൾഡൺ കായലോരവും കൂടി തകർക്കപ്പെടുന്നതോടെ സുപ്രീം കോടതി വിധി പൂർണ്ണമായും നടപ്പാക്കപ്പെടും.

ഇന്ന് രാവിലെ ആദ്യ സൈറണ് ശേഷം 16 മിനുട്ട് വൈകിയാണ് രണ്ടാം സൈറണ്‍ മുഴങ്ങിയത്.10.55ന് രണ്ടാം സൈറണും മുഴങ്ങുമെന്ന് അറയിച്ചിരുന്നെങ്കിലും മുഴങ്ങിയില്ല. ഇതോടെ 11 മണിക്ക് നടത്താന്‍ നിശ്ചയിച്ച സ്‌ഫോടനം വൈകി 11.28 നാണ് നടന്നത്‌.നേവിയുടെ ഹെലികോപ്റ്റര്‍ ഈ മേഖലയ്ക്ക് മുകളിലൂടെ പോയതിനാലാണ് രണ്ടാം സൈറണ്‍ മുഴങ്ങാതിരുന്നത്.

15മിനിറ്റിന്‌ ശേഷം രണ്ടാം സ്‌ഫോടനത്തിൽ 16 വീതം നിലകളുള്ള കുണ്ടന്നൂരിലെ ആൽഫ സെറീൻ ഇരട്ട അപ്പാർട്ട്‌മെന്റ് നിലംപതിച്ചു.

ഒന്‍പതുമണിയോടെ പരിസരത്തെ മുഴവന്‍ ജനങ്ങളേയും മാറ്റിയിരുന്നു.രണ്ടാം സൈറൺ മുഴങ്ങിയ ശേഷം തേവര-കുണ്ടന്നൂര്‍ റോഡിലും ദേശീയ പാതയിലും 10.55 മുതല്‍ ഗതാഗത നിരോധനവും ഏര്‍പ്പെടുത്തി. നിര്‍മാണങ്ങള്‍ പൊളിക്കുന്നത് നേരിട്ട് കാണുന്നതിനായി ജനങ്ങൾ തടിച്ചു കൂടിയിരുന്നു.നേവിസംഘം ഹെലിക്കോപ്റ്ററില്‍ അടക്കം നിരീക്ഷണം നടത്തി.കായലിലൂടെ ബോട്ടടക്കം യാത്ര ചെയ്യുന്നത് പൂര്‍ണമായി നിരോധിച്ചു. കായലിന്റെ സുരക്ഷാചുമതലയടക്കം പൊലീസ് ഏറ്റെടുത്തു.ആശങ്കകളെയകറ്റി പഴുതടച്ചാണ്‌ സ്ഫോടനങ്ങൾ പൂർത്തിയായത്‌. അവശിഷ്ടങ്ങൾ ഒരു മാസത്തിനകം നീക്കം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
INDIANEWS24 KOCHI DESK

Leave a Reply