728-pixel-x-90-2-learn
728-pixel-x-90
<< >>

മമ്മൂട്ടി വീണ്ടും തമിഴില്‍

മലയാള സിനിമയിലെ ബിഗ്ബി മമ്മൂട്ടി വീണ്ടും തമിഴ് ചിത്രത്തിലേക്ക്.ദേശീയ പുരസ്‌കാര ജേതാവായ സംവിധായകന്‍ രാം ഒരുക്കുന്ന ചിത്രത്തിന് ഇതേവരെ പേരിട്ടിട്ടില്ല. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമേയി വേഷമിട്ട തമിഴ് ചിത്രം.ഇതൊരു ഫീല്‍ ഗുഡ് ചിത്രമായിരിക്കുമെന്ന് അഭിപ്രായപ്പെട്ട സംവിധായകന്‍ മറ്റ് അഭിനേതാക്കളെയൊന്നും ഇതു വരെ തീരുമാനിച്ചിട്ടില്ലെന്ന് അറിയിച്ചു. യുവന്‍ ശങ്കര്‍ രാജ ആയിരിക്കും ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തങ്കമലര്‍ എന്ന ചിത്രത്തിലൂടെയാണ് രാം ദേശീയ അവാര്‍ഡ് നേടിയത്.ജീവയും അഞ്ജലിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2007ല്‍ പുറത്തിറങ്ങിയ കാട്രതു തമിഴ് എന്ന ചിത്രത്തിലൂടെയാണ് രാം സംവിധായകന്റെ തൊപ്പി അണിയുന്നത്.

INDIANEWS24.COM MOVIES

Leave a Reply