jio 800x100
jio 800x100
728-pixel-x-90
<< >>

മമ്മൂട്ടി മദ്യപിക്കുമോ ? തെളിവുമായ് എന്‍ എല്‍ ബാലകൃഷ്ണന്‍ !

തിരുവനന്തപുരം : മലയാള സിനിമയില്‍ മമ്മൂട്ടി മാത്രം മദ്യപിക്കുന്നത് കണ്ടിട്ടില്ലെന്ന് നടന്‍ എന്‍ എന്‍ ബാലകൃഷ്ണന്‍. തിരുവനന്തപുരത്ത് ഡിസി ബുക്‌സിന്റെ ഷാപ്പിലെ കറികളും കഥകളും പാട്ടുകളും എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ബാലകൃഷ്ണന്‍ രസകരമായി ഇക്കാര്യം പറഞ്ഞത്. താന്‍ മിക്കവാറും എല്ലാ ചലച്ചിത്രകാരന്മാരുമായും  മദ്യപിച്ചിട്ടുണ്ടെന്നും എന്നാല്‍  ഇതുവരെ മമ്മൂട്ടി മദ്യപിച്ച് കണ്ടിട്ടില്ലെന്നും എന്‍ എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു. എംടി വാസുദേവന്‍നായര്‍ക്കൊപ്പം മദ്യപിക്കാന്‍ കഴിയാത്തതിന്റെ വിഷമവും ബാലകൃഷ്ണന്‍ പങ്കു വച്ചു. ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടി മദ്യപിക്കുമോ അതോ എന്‍ എല്‍ ബാലകൃഷ്ണനുമായി സുരാപാന സൗഹൃദം പങ്കു വയ്ക്കത്താതാണോ എന്നത് മല്ലുവുഡില്‍ ചൂടേറിയ ചര്‍ച്ചക്ക് വഴിമരുന്നിട്ടു. ന്യൂജനറേഷന്‍ക്കാര്‍ക്ക് ഒരു വിസ്മയമായി മാറിയിരിക്കുകയാണ് ഓര്‍ക്കാപ്പുറത്തുള്ള ഈ ബാലകൃഷ്ണ പ്രഖ്യാപനം.

ASH INDIA NEWS

Leave a Reply