728-pixel-x-90-2-learn
728-pixel-x-90
<< >>

മമ്മൂട്ടി മംഗ്ലീഷ് പറയുന്ന ചിത്രത്തില്‍ ഹോളണ്ടുകാരി നായിക

റെഡ് വൈന്‍ എന്ന മോഹന്‍ലാല്‍-ഫഹദ്-ആസിഫ് അലി ചിത്രത്തിനു ശേഷം സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷിന്റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയാകുന്നു.മമ്മൂട്ടിയാണ് നായകന്‍.മാലിക് ഭായ് എന്ന മട്ടാഞ്ചേരിക്കാരന്‍ മീന്‍ കച്ചവടക്കാരന്‍റെ വേഷമാണ് അദ്ദേഹത്തിന്.മിഷേല്‍ എന്ന നായികയെ ഹോളണ്ടുകാരിയായ കരോളിന്‍ ബെക്ക് അവതരിപ്പിക്കുന്നു.മാലിക് ഭായിയെ തേടിയെത്തുന്ന വിദേശ വനിതയുടെ വേഷമാണ് കരോളിന്.ഇംഗ്ലീഷ് അറിയാത്ത സാധാരണക്കാരനായ മാലിക് ഭായിയുടേയും ഇംഗ്ലീഷ് മാത്രം അറിയുന്ന മിഷേലിന്‍റെയും കഥയാണ് മംഗ്ലീഷ്.

വിനയ് ഫോര്‍ട്ട്‌,ജോജോ,ടിനി ടോം,മുകുന്ദന്‍,സുധീര്‍ കരമന,രാമു,സത്താര്‍,സുനില്‍ സുഖദ,കലിംഗ ശശി,കലാഭവന്‍ റഹ്മാന്‍,ചെമ്പില്‍ അശോകന്‍,സുധി കോപ്പ,കലാഭവന്‍ ഹനീഫ്,ശ്രിന്റാ അഷാബ് തുടങ്ങി ഒരു വന്‍ താരനിര അണിനിരക്കുന്ന മംഗ്ലീഷ് നിര്‍മ്മിക്കുന്നത് റെഡ് റോസ് ക്രിയേഷന്സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ്.

മമ്മൂട്ടി നായകനാകുന്ന ക്യാമറാമാന്‍ വേണുവിന്റെ മുന്നറിയിപ്പ് എന്ന ചിത്രത്തെത്തുടര്‍ന്ന് മംഗ്ലീഷ് പ്രദര്‍ശനത്തിനെത്തും.

INDIANEWS24 MOVIES

mangleesh heroinemangleesh mamootty

Leave a Reply