728-pixel-x-90-2-learn
728-pixel-x-90
<< >>

മമ്മൂട്ടി ഉട്ടോപ്യന്‍ രാജാവ് ?

ഉട്ടോപ്യ എന്ന രാജ്യത്തെക്കുറിച്ച് മലയാളി പലപ്പോഴും പരാമര്‍ശിക്കാറുണ്ട്.പലരെയും നാം ഉട്ടോപ്യയിലെ രാജാവ് എന്ന് വിളിച്ചു കളിയാക്കാറുമുണ്ട്.പക്ഷെ ഇങ്ങനൊരു രാജ്യം എവിടെയാണ് എന്ന് ചോദിച്ചാല്‍ പലര്‍ക്കും അറിയില്ല താനും.ഉട്ടോപ്യ ഒരു സാങ്കല്‍പ്പിക രാജ്യമാണ് എന്നറിയുന്നവര്‍ ചുരുക്കം.ആ ഇല്ലാ രാജ്യത്തിലെ രാജാവായി എത്തുകയാണ് മമ്മൂട്ടി.അദ്ദേഹത്തെ ഉട്ടോപ്യന്‍ രാജാവായി വാഴിക്കുന്നത്‌ കമലും.

ഒന്‍പത്‌ വര്‍ഷങ്ങള്‍ക്കു ശേഷമാണ്  ഇരുവരും ഒന്നിക്കുന്നത്.അഴകിയ രാവണന്‍,മഴയെത്തും മുമ്പേ,രാപ്പകല്‍ തുടങ്ങി കറുത്തപക്ഷികള്‍ തുടങ്ങി ഇരുവരുമൊന്നിച്ച ചിത്രങ്ങളൊക്കെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഇക്കുറി കമലിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് യുവനിരയിലെ ഏറ്റവും ശ്രദ്ധേയനും പ്രതിഭാധനനുമായ നീല്‍ ഡി കുന്ഹയാണ്.തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീഖാണ്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഔസേപ്പച്ചന്‍ സംഗീതം പകരുന്നു.

mammooty jewel maryജുവല്‍ മേരി നായികയാകുന്ന ചിത്രത്തില്‍ ജോയ് മാത്യു,സുനില്‍ സുഖദ,നന്ദു,പാഷാണം ഷാജി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.മേയ് പതിനാലിന് തൊടുപുഴയില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം ഗ്രന്റെ ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ ഹസീബ്,ഹനീഫ്,നൌഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.മമ്മൂട്ടിയുടെ നിര്‍മ്മാണ വിതരണ കമ്പനിയായ പ്ലേ ഹൌസ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

SANU SATHYAN INDIANEWS24

Leave a Reply