jio 800x100
jio 800x100
728-pixel-x-90
<< >>

മമ്മൂട്ടി അധ്യാപകന്‍ മാത്രമല്ല രാജകുമാരനുമാണ്‌

സെവന്‍ത് ഡേ എന്ന ചിത്രത്തിന് ശേഷം ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടി ഇടുക്കിക്കാരനായ അധ്യാപകന്‍ മാത്രമല്ല രാജകുമാരന്‍ കൂടിയാണ്.ഏറെ കാലത്തിന് ശേഷം വെള്ളിത്തിരയില്‍ അധ്യാപകനായെത്തുന്ന താരത്തിന്റെ സിനിമയിലെ പേരാണ് രാജകുമാരന്‍.ആശാ ശരത്തും ദീപ്തി സതിയുമാണ് ചിത്രത്തിലെ നായികമാര്‍.ലാല്‍ജോസിന്റെ നീനയിലൂടെ സിനിമയിലെത്തിയ ദീപ്തിയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണിത്.

ഇടുക്കിക്കാരനായ കെ രാജകുമാരന്‍ എന്ന അധ്യാപകന്‍ കഥകളിലൂടെ കാര്യങ്ങള്‍ പറയുന്ന പ്രത്യേക സ്വഭാവക്കരാനാണ്.അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്ന ആളാണ് സൗമ്യ സ്വഭാവക്കാരനായ രാജകുമാരന്‍.

ആദ്യാവസാനം ത്രില്ലടിപ്പിക്കുന്ന ചിത്രമായിരുന്നു സെവന്‍ത്ത് ഡേ എങ്കില്‍ കുടുംബപശ്ചാത്തലത്തിലുള്ളതാണ് പുതിയ ചിത്രം.രതീഷ് രവിയുടേതാണ് തിരക്കഥ. എംഎസ്എ ബാര്‍ പുറത്തിറക്കുന്ന സിനിമയുടെ ചത്രീകരണം ഇടുക്കിയിലും കൊച്ചിയിലുമാണ്.

INDIANEWS24.COM Movies

Leave a Reply