jio 800x100
jio 800x100
728-pixel-x-90
<< >>

മമ്മൂട്ടിയുടെ ‘വെല്ലുവിളി’ബെല്‍ഫാസ്റ്റ് മേയര്‍ സ്വീകരിച്ചു

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് മലയാള മഹാനടന്‍ മമ്മൂട്ടി ഒരു വെല്ലുവിളി നടത്തി.

Here is plant.If you plant this,it will be a tree tomorrow.This is my tree challenge.

സിനിമാ ലോകത്തെ നക്ഷത്രങ്ങളായ ഷാരൂഖ് ഖാന്‍, ഇളയ ദളപതി വിജയ്‌,സൂര്യ എന്നിവരെ പേരെടുത്ത് പറഞ്ഞു മമ്മൂട്ടി നടത്തിയ വെല്ലുവിളി കടല്‍ കടന്ന്‍ വടക്കന്‍ അയര്‍ലണ്ടിലും എത്തി.

ഫിനഗി മലയാളികളുടെ സംഘടനയായ ഇന്ത്യന്‍ മലയാളി അസോസിയേഷന്‍ അത് ബെല്‍ഫാസ്റ്റ് മേയര്‍ നിക്കോളാ മാലനെ അറിയിച്ചു.മലയാള നടന്‍ മമ്മൂട്ടിയുടെ ‘My tree Challenge’ ബെല്‍ഫാസ്റ്റിലെ പ്രമുഖ വനിത സ്വികരിച്ചു.ആസ്ട്രേലിയൻ ഗ്ലെനോര്ക്കി മേയറിൽ നിന്നുമാണ് നിക്കോളാ മാലന്‍ മൈ ട്രീ ചലഞ്ച് സ്വീകരിച്ചത്.ഐ.എംഎ യുടെ പ്രവര്‍ത്തകര്‍ക്കൊപ്പം നിക്കോള മാലന്‍ ഫിനഗി കമ്മ്യൂണിറ്റി ഹാളിനു മുന്നില്‍ മരത്തിന്റെ തൈ നട്ടു.ഡബ്ലിന്‍ മേയര്‍ക്ക് ചലഞ്ച് കൈമാറിക്കൊണ്ടാണ് മേയര്‍ നിക്കോള മാലന്‍ തൈ നട്ടത്.

maramവര്‍ണ്ണ വര്‍ഗ്ഗ രഹിതമായ, സ്വരലയങ്ങളുടെ കുടയായി മാറുന്ന മരങ്ങള്‍ എല്ലാ അര്‍ത്ഥത്തിലും ഒരു നല്ല മാതൃകയാണ് എന്ന് നിക്കോള മാലന്‍ പറഞ്ഞു.മണ്ണിന്റെ ശുദ്ധി ,ഓക്സിജന്റെ ഉല്‍പ്പാദനം,ആഗോള താപനത്തിനും,കൊടുംകാറ്റിനും , ശബ്ദ മലിനീകരണത്തിനുമെതിരെയുള്ള ചെറുത്ത് നില്‍പ്പ്,സര്‍വ്വോപരി പ്രകൃതിയിലെ എല്ലാ ജീവ ജാലങ്ങള്‍ക്കും ,ഇനിയും പിറക്കാനിരിക്കുന്ന തലമുറയ്ക്കുമായി നാം നല്‍കുന്ന വിലമതിക്കാനാകാത്ത സമ്മാനമാണ് ഇന്ന് നാം നട്ടു പിടിപ്പിക്കുന്ന മരത്തൈകള്‍ എന്ന്‍  നിക്കോള അഭിപ്രായപ്പെട്ടു.മമ്മൂട്ടിയെ പോലെ മറ്റ് വ്യക്തികളും പ്രസ്ഥാനങ്ങളും ഇത് പോലെ സാമുഹ്യ പ്രതിബദ്ധതയുള്ള കാമ്പെയിനുകള്‍ ഏറ്റെടുക്കണം .ചലച്ചിത്രതാരം മമ്മൂട്ടി രൂപം നല്‍കിയ ‘മൈ ചലഞ്ച് ഫോര്‍ ട്രീ’ ബെല്‍ഫാസ്റ്റില്‍ എത്തിച്ചതിനു മേയര്‍ നിക്കോളാ മാലന്‍ ഇന്ത്യന്‍ മലയാളി അസോസിയേഷനെ പ്രത്യേകം പ്രശംസിച്ചു.

മരങ്ങള്‍ പച്ച നിറവും അതിലേറെ അര്‍ത്ഥ തലങ്ങളും ഉള്ള വരദാനമാണ്.താന്‍ നില്‍ക്കുന്ന മണ്ണിനെ പുണര്‍ന്നു പടരുന്ന ലളിതവും ദൃഡവുമായ രതി മനോഹരങ്ങളായ വേരുകളുമുള്ള ഹരിത കുടകളാണ് മരങ്ങള്‍ എന്ന് ഐ.എം.എ ഭാരവാഹികള്‍ ഓര്‍മ്മിപ്പിച്ചു.ചടങ്ങിൽ ഇന്ത്യൻ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റ് സ്മിത കുരിയൻ ,സെക്രട്ടറി അലക്സ് സ്റീഫൻ ,ട്രഷറർ ആൻസി മാത്യു ,ബെല്‍ഫാസ്റ്റ് കമ്മ്യുണിറ്റി ഡെവലപ്മെന്റ് ഓഫീസർ രേവിന്‍ സ്റ്റുവർറ്റ്, ഫിനഗി  സെന്റർ സുപെർവൈസർ എഡ്ന മാർഷൽ ,സാമൂഹിക പ്രവർത്തകൻ കെവിൻ മെക് വൈ ,ഡോ.ഉമേഷ്‌ തുടങ്ങിയവർ പ്രസംഗിച്ചു .തുടർന്ന്, മേയർ നടത്തിയ ചായ സൽക്കാരത്തിൽ നൂറിൽ പരം ആളുകൾ പങ്കെടുത്തു.

Leave a Reply