jio 800x100
jio 800x100
728-pixel-x-90
<< >>

മമ്മൂട്ടിയുടെ ‘പരോള്‍’ ടീം 17 മുതല്‍ തൊടുപുഴയില്‍

കൊച്ചി: മമ്മൂട്ടി നായകനാകുന്ന ‘പരോള്‍’ സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ തൊടുപുഴയില്‍ വരുന്ന 17ന് തുടങ്ങും.പ്രശസ്ത പരസ്യ സംവിധായകന്‍ ശരത് സന്ധിത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പരോള്‍’. പ്രമുഖ പരസ്യചിത്ര സംവിധായകനായ ശരത് നേരത്തെ മമ്മൂട്ടിയെ വച്ച് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യം ചിത്രീകരിച്ച് നേടിയതാണ്.

സിനിമയുടെ ഒന്നാം ഷെഡ്യൂള്‍ ബാംഗ്ലൂരില്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് ചിത്രീകരണത്തിനായി തൊടുപുഴയിലേക്ക് എത്തുന്നത്. മലയാള സിനിമയിലേക്ക് പുതിയൊരു യുവ തിരക്കഥാകൃത്തിനെ കൂടി ലഭിക്കുന്നുവെന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. തിരുവനന്തപുരം സ്വദേശി അജിത് പൂജപ്പുരയാണ് ഈ മമ്മൂട്ടി ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരിക്കിയിരിക്കുന്നത്. ക്രിസ്മസ് റിലീസ് ആയി ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ആന്റണി ഡിക്രൂസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ആന്റണി ഡിക്രൂസ് നിര്‍മ്മിക്കുന്ന പരോളിന്റെ ക്യാമറ ലോകനാഥ് നിര്‍വ്വഹിക്കുന്നു. മ്യൂസിക് ശരത്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുനിത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രവീണ്‍ എടവണ്ണപ്പാറ.

INDIANEWS24.COM Movies

Leave a Reply