728-pixel-x-90-2-learn
728-pixel-x-90
<< >>

മമ്മൂട്ടിയുടെ ഉപദേശം തള്ളിയത് സുരേഷ് ഗോപിക്കു വന്‍ ഗുണമായി

സുരേഷ് ഗോപിയും മെഗാതാരം മമ്മൂട്ടിയും തമ്മിലുള്ള സൗന്ദര്യ പിണക്കങ്ങളും ശീതയുദ്ധവും പ്രസിദ്ധമാണല്ലോ. ഏറെക്കാലത്തിനു ശേഷം ഇരുവരും തമ്മിലുള്ള മഞ്ഞ് ഉരുകാന്‍ സഹായിച്ചത് ഷാജി കൈലാസിന്റെ കിംഗ് ആന്‍ഡ് കമ്മീഷണര്‍ എന്ന ചിത്രമാണ്. ചിത്രം ദുരന്തമായത് കരിയറില്‍ ഒരു തിരിച്ചുവരവിനു ഏറെ കൊതിച്ച സുരേഷ് ഗോപിക്ക് വന്‍ തിരിച്ചടിയായിരുന്നു. തുടര്‍ന്നു അപ്പോത്തിക്കരി, ഡോള്‍ഫിന്‍ ബാര്‍ തുടങ്ങിയ ചുരുക്കം ചില ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും സുരേഷിനു വിജയം കണ്ടെത്താനായില്ല. കോടീശ്വരന്‍ പരിപാടി മാത്രമാണു സുരേഷ് ഗോപിക്കു ആശ്വാസമായത്.

ഇതിനിടെയാണ് ശങ്കറിന്റെ ചലച്ചിത്ര വിസ്മയം ഐ എത്തിയത്. ‘ഐ’ യിലെ സൂപ്പര്‍ വില്ലന്‍ വേഷം സുരേഷ് ഗോപിക്കു രണ്ടാംSureshGopi ജന്മമാണു നല്‍കിയത്. ദേവാസുരഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ഡോക്ടര്‍ വാസുദേവന്‍ എന്ന വ്യത്യസ്ത കഥാപാത്രം സുരേഷ് ഗോപി മികവുറ്റതാക്കി.തല്ലുവാങ്ങുന്ന വെറുമൊരു വില്ലനാകാതെ ചിത്രത്തിലെ പഞ്ച് ഡയലോഗായ ‘അതുക്ക് മേലെ’ യുമായി സുരേഷ് ഗോപി തകര്‍ത്തു വാരുകയാണ്.

അതേസമയം ഐയില്‍ അഭിനയിക്കരുതെന്നു സുരേഷ് ഗോപിയെ മമ്മൂട്ടി ഉപദേശിച്ചിരുന്നതായി വാര്‍ത്തകള്‍ പരന്നു.ശങ്കറിന്റെ രജനി ചിത്രമായ ശിവാജിയില്‍ സുമന്‍ അഭിനയിച്ച വില്ലന്‍ വേഷം മോഹന്‍ലാലിനു ഓഫര്‍ ചെയ്തിരുന്നു എന്നും ലാല്‍ അതു നിരസിക്കുകയാണുണ്ടായതെന്നും മമ്മൂട്ടി സുരേഷിനോട് പറഞ്ഞുവത്രേ. “ലാലിനു പണികിട്ടിയേനെ, അതിനാല്‍ നീ തമിഴ് ചിത്രത്തിലൊക്കെ വില്ലനായി തലവച്ച് ഉള്ള ഇമേജ് കളയണ്ട” എന്ന മമ്മൂട്ടിയുടെ ഉപദേശം ഏതായാലും സുരേഷ് ഗോപി ചെവിക്കൊണ്ടില്ല.അത് അദ്ദേഹത്തിനു വന്‍ സൗഭാഗ്യം നേടിക്കൊടുക്കുകയും ചെയ്തു.

തന്നെ ഹീറോയുടെ തല്ലുകൊള്ളുന്ന വില്ലനാക്കരുത് എന്ന സുരേഷ് ഗോപിയുടെ അഭ്യര്‍ത്ഥനയ്ക്ക് മറുപടിയായി മലയാളത്തിലെ സൂപ്പര്‍ നായകനെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നു തനിക്കു നന്നായി അറിയാമെന്നു ശങ്കര്‍ പറഞ്ഞുവത്രെ. ഏതായാലും മലയാളത്തിലെ നിറം മങ്ങിയ അവസ്ഥയില്‍ നിന്നും ആഗോള ഹിറ്റായിമാറിയ ഐയിലൂടെ സുരേഷ് ഗോപി കൂടുതല്‍ ഉയരങ്ങളിലെത്തിയിരിക്കുകയാണ്. ഉയരങ്ങളില്‍ നിലനില്‍ക്കുക എന്നത് അത്ര എളുപ്പമല്ല പലപ്പോഴും സുരേഷ് ഗോപി അത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കുറി കഥ വ്യത്യസ്തമാകുമെന്നു കരുതാം.

INDIANEWS24.COM MOVIES

വര:ഇബ്രാഹീം ബാദുഷ

Leave a Reply