728-pixel-x-90-2-learn
728-pixel-x-90
<< >>

‘മമ്മൂട്ടിയും ജഗതിയും ഒരുമിച്ച് സെറ്റില്‍’

തിരുവനന്തപുരം:മമ്മൂട്ടിയും ജഗതിയും സെറ്റില്‍ ഒരുമിച്ചു.കഴിഞ്ഞ രാത്രി മലയാളത്തിന്റെ സൂപ്പര്‍താരം മമ്മൂട്ടി കണ്ട സ്വപ്‌നമായിരുന്നു ഇത്.യാഥാര്‍ത്ഥ്യമായെങ്കില്‍ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ടാണ് താരം താന്‍ കണ്ട സ്വപ്‌നം പങ്കുവച്ചത്.

വിദ്യാഭ്യാസ മന്ത്രിയുമായി വിളക്കിനെ ചൊല്ലിയുണ്ടായ വര്‍ത്തമാനങ്ങള്‍ നടന്ന അതേ ചടങ്ങില്‍ തന്നെ വിവാദങ്ങള്‍ക്ക് പഴുതില്ലാതെ താരം തന്റെ സ്വപ്നത്തെ കുറിച്ചും വാചാലനായി.താനും കൂടി ഭാഗമായുള്ള ഒരു ഷൂട്ടിംഗിന്റെ സെറ്റില്‍ ജഗതി ശ്രീകുമാര്‍ അഭിനയിക്കാനെത്തിയതായാണ് മമ്മൂട്ടി സ്വപ്‌നം കണ്ടത്.ഊര്‍ജ്ജസ്വലനായി അഭിനയിക്കുകയും സെറ്റില്‍ എല്ലാവരോടും ഇടപെടുകയും ചെയ്തതായി തനിക്ക് അനുഭവപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.

സെനറ്റ് ഹാളില്‍ വായനദിനത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മമ്മൂട്ടി.ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുള്ള അദ്ദേഹം അപ്രതീക്ഷിതമായാണ് ചടങ്ങിനെത്തിയത്.ഉദ്ഘാടന്‍ മുഖ്യമന്ത്രിയും അധ്യക്ഷന്‍ വിദ്യഭ്യാസമന്ത്രിയും.മറ്റ് നേതാക്കളും വേദിയിലുണ്ടായിരുന്നു.

INDIANEWS24.COM T V P M

Leave a Reply