728-pixel-x-90-2-learn
728-pixel-x-90
<< >>

മമ്മൂട്ടിക്കും മോഹന്‍ലാലിനും സംയുക്ത ഫെയ്സ് ബുക്ക് പേജ് :’We Are One-Big M

We are One -Big M എന്ന പേരില്‍ മമ്മൂട്ടിക്കും,മോഹന്‍ലാലിനും സംയുക്ത ഫെയിസ് ബുക്ക് പേജ്.മലയാള സിനിമയിലെ വലിയ രണ്ട് (M)എമ്മുകളുടെ  ആരാധകരെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന എഫ്.ബി പേജിനു ഇതിനോടകം ആയിരത്തലധികം ലൈക്കുകള്‍ ലഭിച്ചിട്ടുണ്ട്.

രണ്ടു സൂപ്പര്‍ താരങ്ങളുടെയും ആരാധക നേതാക്കള്‍ കൈകാര്യം ചെയ്‌യുന്ന പേജില്‍ രണ്ടു പേരെയും സംബന്ധിക്കുന്ന വാര്‍ത്തകള്‍ സമാസമം ചേര്‍ത്താകും നല്‍കുക.ഈ പേജില്‍ ഇതുവരെ പോസ്റ്റ്‌ ചെയ്തിരിക്കുന്നതും ഇരുവരുടെയും സംയുക്ത ചിത്രങ്ങളാണ്.

രണ്ടു പേരുടെയും പേരില്‍ ഔദ്യോഗിക ഫാന്‍സ്‌ അസോസിയേഷനുകള്‍ ഉണ്ടെങ്കിലും ശരിക്കുള്ള ആരാധകര്‍ കുറ്റിയറ്റ് പോകാറായിട്ടുണ്ട്.  ഈ എഫ്.ബി ഒത്തുചേരല്‍ പോലും അതിന്റെ സൂചനയാണ്‌ നല്‍കുന്നത്.

 

Leave a Reply