jio 800x100
jio 800x100
728-pixel-x-90
<< >>

‘മമ്മി ബന്‍ഡിറ്റി’നെ പേടിച്ച് ടൊറന്റോയിലെ ബാങ്കുകള്‍

ടൊറന്റോ: കഴിഞ്ഞ മഞ്ഞുകാലം ആരംഭിച്ചതിനു ശേഷം 9 ബാങ്ക് കവര്‍ച്ചകള്‍. ‘മമ്മി ബന്‍ഡിറ്റ്’ എന്നറിയപ്പെടുന്ന കവര്‍ച്ചക്കാരനെ ഭയന്നാണ് ഇപ്പോള്‍ കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. പോലീസ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ഇയാളുടെ ഒരു വീഡിയോ ദൃശ്യം ലഭിച്ചു എന്നതിനപ്പുറം അന്വേഷണത്തില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല.

അക്രമിയുടെ വേഷവിധാനങ്ങള്‍, അയാള്‍ ഉപയോഗിക്കുന്ന മെയ്ക്കപ്പ് എന്നിവ കാരണമാണ് പോലീസ് ഇയാള്‍ക്ക് മമ്മി ബന്‍ഡിറ്റ് എന്ന് പോലീസ് പേരിട്ടിരിക്കുന്നത്. ചില സമയങ്ങളില്‍ മുഖം മറയ്ക്കുന്ന തരത്തില്‍ സ്കാര്‍ഫ് കെട്ടുന്ന അക്രമി മറ്റു ചിലപ്പോള്‍ മാസ്കോ മറ്റോ ഉപയോഗിച്ച് രൂപമാറ്റം നടത്തുന്നതായി പോലീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 5നായിരുന്നു ആദ്യ ബാങ്ക് കൊള്ള. മേയ് 14ന് കോളേജ്-ബതര്സ്റ്റ് സ്ട്രീറ്റില്‍ പരമ്പരയില്‍ ഇതുവരെയുള്ള അവസാനത്തെ കൊള്ള നടന്നു. തോക്ക് ചൂണ്ടിയായിരുന്നു എല്ലാ കൊള്ളയും.

മമ്മി ബന്‍ഡിറ്റ് ഇപ്പോള്‍ കൂടുതല്‍ അക്രമാസക്തനും അപകടകാരിയുമായിട്ടുണ്ടെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഇന്‍സ്പെക്ടര്‍ മൈക്കേല്‍ ഏള്‍ പറയുന്നു. തുടര്‍ച്ചയായ കവര്‍ച്ചകള്‍ നടത്തിയിട്ടും പിടികൂടപ്പെടാത്തത് അയാള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കിയിട്ടുണ്ട്.

മമ്മി ബന്‍ഡിറ്റ് നടത്തിയ ഒരു ബാങ്ക് കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ പോലീസ് പൊതുജനങ്ങള്‍ക്കായി പുറത്തുവിട്ടിട്ടുണ്ട്. വെളുത്ത നിറമുള്ള, 20നും 30നുമിടയില്‍ പ്രായമുള്ളയാളാണ് അക്രമിയെന്ന് പോലീസ് കരുതുന്നു. 5’6-5’10 അടി ഉയരമുണ്ട്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടുന്നവര്‍ 416-808-7350, 1-800-222-8477 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യര്‍ഥിച്ചു.

Leave a Reply