728-pixel-x-90-2-learn
728-pixel-x-90
<< >>

മന്‍മോഹന്‍ സിങ്ങിന്റെ മക്കള്‍ എസ് പി ജി സുരക്ഷ വേണ്ടെന്ന് തീരുമാനിച്ചു

ന്യൂഡല്‍ഹി:മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ പുത്രിമാര്‍ക്ക് എസ് പി ജി സുരക്ഷ ആവശ്യമില്ലെന്ന് തീരുമാനിച്ചു.സുരക്ഷ ബാധ്യതയാകുന്നതിനാലാണ് ഇത്തരത്തില്‍ തീരുമാനമെടുത്തതെന്ന് പുത്രിയും എഴുത്തുകാരിയുമായ മകള്‍ ദമന്‍ സിംഗ് അറിയിച്ചു.

ദമന്‍ സിംഗ് സുരക്ഷ ആവശ്യമില്ലെന്ന് അറിയിച്ചതിന് തൊട്ടുപിന്നാലെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായ മന്‍മോഹന്‍ സിംഗിന്റെ മറ്റൊരുമകള്‍ ഉപീന്ദറും ഇതേ തീരുമാനം കൈക്കൊള്ളുകയായിരുന്നു.ഇതേസമയം പ്രധാനമന്ത്രി പദം ഒഴിഞ്ഞ ശേഷം ആ സ്ഥാനം വഹിച്ചിരുന്ന വ്യക്തിയുടെ കുടുംബത്തിന് ഒരു വര്‍ഷത്തിലധികം എസ് പി ജി സുരക്ഷ നല്‍കേണ്ടതില്ലെന്നാണ് നിയമം.എന്നാല്‍ സുരക്ഷാ ഭീഷണിയുണ്ടെങ്കില്‍ പത്ത് വര്‍ഷം വരെ സുരക്ഷ കൊടുക്കും.

INDIANEWS24.COM NEWDELHI

Leave a Reply