728-pixel-x-90-2-learn
728-pixel-x-90
<< >>

മന്‍മോഹന്‍ സിംഗ് ആയി അനുപം ഖേര്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ആയി അനുപം ഖേര്‍ വേഷമിടുന്നു. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരു എഴുതിയ ദി അക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിംഗ് ആന്‍ഡ് അന്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കി ഇറങ്ങുന്ന ചിത്രത്തിലാണ് ഈ വേഷപകര്‍ച്ച. വിജയ് രത്‌നാകര്‍ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പായി 2018 ഡിസംബറോടെ സിനിമ റിലീസായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിനിമയിലെ വേഷം തനിക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും എന്ന് അനുപം ഖേര്‍ പ്രതികരിച്ചു. ബി ജെ പി അനുഭാവിയായ അനുപം ഖേറിന്റെ ഭാര്യ കിരണ്‍ ഖേര്‍ ബി ജെ പി. എംപിയാണ്.

INDIANEWS24.COM Movies

Leave a Reply