ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനത് നിന്നുള്ള രാജിക്കത്ത് മന്‍മോഹന്‍സിംഗ് ഇന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കൈമാറും. അടുത്ത പ്രധാനമന്ത്രിയായി ബിജെപി നേതാവ് നരേന്ദ്രമോഡി ബുധനാഴ്ച അധികാരമേല്‍ക്കുമെന്നാണ് സൂചന. സത്യപ്രതിജ്ഞാ ദിനം സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ശനിയാഴ്ച ചേരും. മോഡിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ‘ഇന്ത്യ ജയിച്ചു, നല്ല നാളുകള്‍ വരാനിരിക്കുന്നു’ എന്ന് വിജയത്തിന് ശേഷമുള്ള ആദ്യ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.