728-pixel-x-90-2-learn
728-pixel-x-90
<< >>

മന്‍ജുവിനെ കാണാന്‍ കാത്തിരിക്കണം

കൊച്ചി: അഭ്രപാളികളില്‍ മന്‍ജു വാര്യരെ കാണാന്‍ മലയാളി സിനിമാപ്രേമികള്‍ ഇനിയും കാത്തിരിക്കണം. മന്‍ജുവിന്‍റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന രഞ്ജിത്ത്- മോഹന്‍ലാല്‍ ചിത്രം ഉടന്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഹൌ ഓള്‍ഡ്‌ ആര്‍ യു ആകും രണ്ടാംവരവില്‍ മന്‍ജുവിന്റെ ആദ്യചിത്രം.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായുള്ള മന്‍ജു വാര്യര്‍ ചിത്രം ഏറെ പ്രതീക്ഷയിലാണ് മലയാള സിനിമാലോകം കാത്തിരുന്നത്. ചിത്രത്തില്‍ അതിഥിവേഷത്തില്‍ പൃഥ്വിരാജ് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചിത്രത്തിന്‍റെ നിര്‍മാണം അനിശ്ചിതമായി നീട്ടിവെക്കാനുള്ള കാരണം വ്യക്തമല്ല.

Leave a Reply