jio horizontal
728-pixel-x-90
<< >>

മന്ത്രി തോമസ് ഐസക്ക് ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്:ധനമന്ത്രി ഡോ. തോമസ് ഐസക് അമേരിക്കയിലെത്തി.മകള്‍ സാറയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹം ന്യൂയോര്‍ക്കില്‍ എത്തിയത്.വെള്ളിയാഴ്ച്ചയാണ് വിവാഹം.ഓഗസ്റ്റ് 19ന് മന്ത്രി ഇവിടെ നിന്നും കേരളത്തിലേക്ക് തിരിക്കും.

ഡോ.തോമസ് ഐസക്കിന്റെ ആദ്യ ഭാര്യ ദുവ്വൂരിയില്‍ ജനിച്ച രണ്ട് പെണ്‍മക്കളില്‍ മൂത്തതാണ് സാറ.ദുവ്വൂരിയും രണ്ട് പെണ്‍മക്കള്‍ക്കും അമേരിക്കന്‍ പൗരത്വമാണുള്ളത്.ന്യൂയോര്‍ക്കില്‍ സാമ്പത്തിക ഗവേഷകനായ അമേരിക്കന്‍ പൗരന്‍ മാക്‌സ് ആണ് വരന്‍.

ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ തോമസ് ഐസക് പഠിക്കാനെത്തുമ്പോള്‍ കണ്ടുമുട്ടിയ ദുവ്വൂരിയെ പിന്നീട് വിവാഹം കഴിക്കുകയായിരുന്നു.ഇരുവരും സാമ്പത്തിക ഗവേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.ഐസക് കേരള രാഷ്ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഭാര്യയും മക്കളും അമേരിക്കയില്‍ സ്ഥിരതാമസക്കാരായിമാറുകയായിരുന്നു.

INDIANEWS24.COM Newyork

Leave a Reply