728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രി കെ.കെ.ശൈലജ വൈറസ് എന്ന സിനിമയില്‍ കഥാപാത്രമാകുന്നു.

തിരുവനന്തപുരം:മന്ത്രി കെ.കെ. ശൈലജ സിനിമയില്‍ കഥാപാത്രമാകുന്നു. ആഷിക് അബു സംവിധാനം ചെയ്യുന്ന വൈറസ് എന്ന സിനിമയില്‍ ആണ് മന്ത്രിയുടെ കഥാപാത്രം എത്തുന്നത്. ചിത്രത്തില്‍ മന്ത്രിയായി അഭിനയിക്കുന്നത് രേവതിയാണ്.നിപ്പ വൈറസ് കൊലക്കളമാക്കിയ കോഴിക്കോടിന്റെ പശ്ചാത്തലത്തില്‍ ആണ് സിനിമ ഒരുങ്ങുന്നത്.പ്രണയവും വൈകാരികതയും ഭയാശങ്കകളും ചേര്‍ന്നതാണ് സിനിമ. ചികിത്സിക്കുന്നതിനിടയില്‍ നിപ്പ വൈറസ് ബാധിച്ച് മരിച്ച ലിനി പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.ലിനിയെ സംവിധായകന്‍ ആഷിക് അബുവിന്റെ ഭാര്യ റീമ കല്ലിങ്കലാണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്ററായി ഉപയോഗിച്ചത് മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ സാജന്‍.വി. നമ്പ്യാര്‍ എടുത്ത വ്യത്യസ്ഥമായ വാര്‍ത്താചിത്രമാണ്.മാതൃഭൂമിയുടെ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച ഈ ചിത്രം ഏറെ ചര്‍ച്ച ചെയ്തിരുന്നു.
INDIANEWS24 JITHESHDAMODAR

Leave a Reply