തിരുവനന്തപുരം∙ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് 19 സ്ഥിരീകരിച്ചു.തന്റെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ തന്റെ മകന് കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ജീവനക്കാരില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ തന്നെ താന്‍ ഉള്‍പ്പെടെ ഔദ്യോഗിക വസതിയിലെ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ ആയിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ താനടക്കമുള്ളവര്‍ക്ക് കൊവിഡ് ഫലം നെഗറ്റീവായിരുന്നു. മകന്റെ പിസിആര്‍ ടെസ്റ്റിലാണ് കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയതെന്നും അദ്ദേഹം വ്യയ്തമാക്കി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ മന്ത്രിയടക്കമുള്ളവർക്കു കോവിഡ് ഫലം നെഗറ്റീവായിരുന്നു.
INDIANEWS24 TVPM DESK