jio 800x100
jio 800x100
728-pixel-x-90
<< >>

മന്ത്രിസഭാ പുനസംഘടന: ഉമ്മന്‍‌ചാണ്ടിയും സുധീരനും ഇടയുന്നു

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടനയുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡണ്ട് വി എം സുധീരനും തമ്മില്‍ ഇടയുന്നു. തെരഞ്ഞെടുപ്പിന് ശേഷം മന്ത്രിസഭാ അഴിച്ചുപണിയുമെന്ന് നിലപാടിലാണ് ഉമ്മന്‍‌ചാണ്ടി. എന്നാല്‍, ഇതിന്‍റെ ആവശ്യമില്ലെന്ന് സുധീരന്‍ കരുതുന്നു. തെരഞ്ഞെടുപ്പ് സമയമാണെന്ന പരിഗണനപോലും ഇല്ലാതെ ഇരുനേതാക്കളും അഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചതോടെ കോണ്‍ഗ്രസില്‍ വരുംദിനങ്ങള്‍ അശാന്തിയുടേത് ആയിരിക്കുമെന്ന് ഉറപ്പായി. പുനസംഘടന ആവശ്യമില്ല എന്നാ നിലപാടിലാണ് മുന്‍ കെപിസിസി പ്രസിഡന്ദ്‌ രമേശ്‌ ചെന്നിത്തലയും.

തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ മന്ത്രിസഭാ പുനസംഘടന ഉണ്ടാകുമെന്ന് പറഞ്ഞ് ഉമ്മന്‍‌ചാണ്ടിയാണ് തര്‍ക്കത്തിന് തുടക്കമിട്ടത്. എന്നാല്‍, ഇതിന്‍റെ ആവശ്യം ഉണ്ടെന്ന് കരുതുന്നില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സുധീരനും പ്രതികരിച്ചു. മന്ത്രിസഭാ പുനസംഘടന മുഖ്യമന്ത്രിയുടെ അധികാരപരിധിയില്‍ വരുന്ന കാര്യമാണെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നല്‍കി.

എന്നാല്‍, ഇതിനു ശേഷവും ഉമ്മന്‍‌ചാണ്ടി തന്‍റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിസഭ പുനസംഘടിപ്പിക്കും  എന്ന എന്‍റെ അഭിപ്രായത്തില്‍ മാറ്റമില്ല. ഗണേഷ്കുമാറിനെ മന്ത്രിയാക്കണമെന്ന കേരളാകോണ്‍ഗ്രസ് ബിയുടെ ആവശ്യം നിലനില്‍ക്കുന്നുണ്ട്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ തന്നെ നേരത്തെതന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേരത്തെ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉമ്മന്‍‌ചാണ്ടി ആഭ്യന്തരവകുപ്പ് കൈമാറിയത് അന്നത്തെ കെപിസിസി പ്രസിഡണ്ട് രമേശ്‌ ചെന്നിത്തല അറിയാതെയായിരുന്നു. ഉമ്മന്‍‌ചാണ്ടിയും ചെന്നിത്തലയും തമ്മില്‍ പരസ്യമായി അകന്നുതുടങ്ങിയതും അന്ന് മുതല്‍ക്കാണ്. എന്നാല്‍, ചെന്നിത്തലയെപ്പോലെ തന്നെ കാഴ്ചക്കാരനാക്കി തീരുമാനമെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സുധീരന്‍.

Leave a Reply