728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട ബാധ്യതയില്ലെന്ന് സര്‍ക്കാര്‍

കൊച്ചി:മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ടതില്ലെന്ന ഉത്തരവിറക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.വിഷയത്തില്‍ സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുന്ന ഹര്‍ജിയെ എതിര്‍ത്തുകൊണ്ടാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയിരിക്കുന്നത്.

സര്‍ക്കാര്‍ നിലപാട് അംഗീകരിച്ച് ഉത്തരവിറക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കോടതിയില്‍ ആവശ്യമുന്നയിച്ചത്.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് അറിയിച്ചു.മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്നും ഇത് പൊതുജനങ്ങള്‍ക്ക് അറിയാന്‍ അവകാശമുണ്ടെന്നും അറിയിച്ചുകൊണ്ട് നേരത്തെ മുഖ്യ വിവരാവകാശ കമ്മിഷന്‍ ഉത്തരവിറക്കിയിരുന്നു.ഈ ഉത്തരവ് പ്രകാരം 48 മണിക്കൂറിനകം മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവാക്കി മാറ്റിക്കൊണ്ട് സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നായിരുന്നു നിര്‍ദേശം. ഇതിന് വിരുദ്ധമായ നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതിനിടെയാണ്‌ കമ്മിഷന്‍ ഹൈക്കോടതിയെ സമീപിച്ചത്.

INDIANEWS24.COM Kochi

Leave a Reply