728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവായശേഷം പരസ്യപ്പെടുത്തും

തിരുവനന്തപുരം: മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഉത്തരവാകുമ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്താന്‍ തീരുമാനമായി.ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി ഔദ്യോഗികമായി ഉത്തരവിറക്കി.മന്ത്രിസഭാ തീരുമാനങ്ങള്‍ അതത് വകുപ്പുകള്‍ അംഗീകരിച്ച ശേഷമേ ഉത്തരവുകളാകൂ എന്ന നിലപാടില്‍ മാറ്റമില്ല.

ചീഫ് സെക്രട്ടറിയുടെ പ്രധാന ഉത്തരവുകളില്‍ പറയുന്നത് മന്ത്രിസഭാ തീരുമാനങ്ങള്‍ അതാത് വകുപ്പുകള്‍ അംഗീകരിച്ച് ഉത്തരവായാല്‍ അപ്പോല്‍ തന്നെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തണം എന്നാണ്.തീരുമാനങ്ങളുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും.മന്ത്രിസഭാ തീരുമാനങ്ങള്‍ വകുപ്പുകള്‍ അംഗീകരിക്കാതിരുന്നാല്‍ അത് രഹസ്യരേഖയായി തന്നെ തുടരുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെടുത്ത മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ അപ്പീല്‍ പോകുമെന്ന കാര്യത്തിലും സര്‍ക്കാര്‍ നിലപാടില്‍ മാറ്റം ഉണ്ടായിട്ടില്ല.മന്ത്രിസഭാ ഉപസമിതികൂടി തീരുമാനിച്ചശേഷമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകൂ.

INDIANEWS24.COM T V P M

Leave a Reply