728-pixel-x-90-2-learn
728-pixel-x-90
<< >>

മന്ത്രിസഭായോഗങ്ങള്‍ വിവരാവകാശനിയമത്തിന്റെ പിരധിയില്‍പ്പെടുന്നത്‌

തിരുവനന്തപുരം:മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷന്‍ ഉത്തരവിട്ടു.യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ വലിയ തര്‍ക്കത്തിനിടയാക്കിയിരുന്നു.ഇതിന്‍മേലാണ് ചൊവ്വാഴ്ച്ച തീര്‍പ്പുകല്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനം നടത്തുന്ന പതിവ് തന്നെ ഒഴിവാക്കിയ പുതിയ സാഹചര്യത്തിലാണ് സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവെന്നത് ഏറെ ശ്രദ്ധേയമാണ്.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാനകാലത്തെ മന്ത്രിസഭായോഗത്തീരുമാനം അറിയാനായി വിവരാവകാശ പ്രവര്‍ത്തകന്‍ ഡി ബി ബിനു നല്‍കിയ അപേക്ഷ പൊതുഭരണ വകുപ്പ് തള്ളിക്കളഞ്ഞിരുന്നു.ഇതിനെതിരെ അപേക്ഷകന്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു.

വിവരാവകാശ നിയമ പ്രകാരം നല്‍കാവുന്ന വിവരങ്ങളും ഈ നിയമത്തിന്റെ പരിധിയില്‍പ്പെടാത്തവയുമായ വിവരങ്ങള്‍ മന്ത്രിസഭാ യോഗങ്ങളില്‍ ഉണ്ടാകാറുണ്ടെന്നും ഇത് വേര്‍തിരിച്ച് നല്‍കുന്നത് അപ്രായോഗികമാണെന്നായിരുന്നു ഡി ബി ബിനുവിന്റെ അപേക്ഷയിന്‍മേല്‍ പൊതുഭരണ വകുപ്പിന്റെ നിലപാട്.ഇതെല്ലാം ദുര്‍ബലമായ വാദങ്ങളാണെന്ന് അറിയിച്ചുകൊണ്ട് പൊതുഭരണ വകുപ്പിന്റെ നിലപാടുകള്‍ വിന്‍സണ്‍ എം പോള്‍ അധ്യക്ഷനായുള്ള മനുഷ്യാവകാശ കമ്മിഷന്‍ തള്ളിക്കളയുകയായിരുന്നു.മന്ത്രിസഭാ യോഗത്തിനു ശേഷം തീരുമാനങ്ങള്‍ ഉടന്‍ പുറത്തുവിടണമെന്നും കഴിയുമെങ്കില്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറാകണമെന്നും സര്‍ക്കാരിനോട് കമ്മിഷന്‍ നിര്‍ദ്ദേശിച്ചു.

INDIANEWS24.COM T V P M

Leave a Reply