തിരുവനന്തപുരം:രാഷ്ട്രീയ ഭൂകമ്പത്തിനിടയാക്കുന്ന വെളിപ്പെടുത്തലുകളുമായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ വീണ്ടും രംഗത്ത്.മലയാളത്തിലെ പ്രമുഖ വാര്‍ത്തചാനല്‍ മാധ്യമപ്രവര്‍ത്തകയുമായുള്ള സംഭാഷണ രംഗങ്ങളില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് നടത്തിയത്.
സ്ത്രീകളെ ട്രാപ്പിലകപ്പെടുത്തി ലൈംഗികമായി ഉപയോഗിക്കുകയും തുടര്‍ന്ന് മറ്റ് നേതാക്കള്‍ക്ക് ഒരു ചെയന്‍ എന്നോണം കൈമാറി കൊണ്ടിരുന്നതായും അവര്‍ പറഞ്ഞു. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കിടയില്‍ സ്ത്രീകളെ കെണിയിലാക്കി ഉപയോഗിക്കുന്ന ഒരു ലോബി തന്നെ പ്രവര്‍ത്തിക്കുന്നതായി ചിലരുടെ പേരെടുത്തുതന്നെ സരിത വ്യക്തമാക്കുന്നു.ഒരാള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്തയാള്‍ക്ക് നല്കുമെന്നു പറയുന്ന സംഭാഷണത്തില്‍ ഒരു മുന്‍ എം പിയുടെ പേരും പറയുന്നുണ്ട്.അബ്ദുള്ളക്കുട്ടിക്കു പുറമെ മറ്റൊരാളും ബലമായി കീഴ്പ്പെടുത്തിയിട്ടുണ്ടെന്നും സരിത പറയുന്നു.മുമ്പ് സമാനമായ കേസില്‍ അകപ്പെട്ടിട്ടുള്ള ലീഗ് നേതാവിനെക്കുറിച്ചും സരിത പരാമര്‍ശിക്കുന്നു.
ഉമ്മന്‍ചാണ്ടി തെറ്റു ചെയ്തിട്ടില്ലെന്നും മറ്റുചിലരെ സംരക്ഷിക്കുന്നതിനിടയില്‍ ഇതില്‍പ്പെട്ടതാണെന്നും സംഭാഷണത്തിലുണ്ട്.സോളാര്‍ കേസുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ പൂര്‍ണ്ണമായും ശരിവയ്ക്കുന്ന തരത്തിലുള്ളതാണ് സരിതയുടെ വാക്കുകള്‍.
INDIANEWS24.COM T V P M