jio 800x100
jio 800x100
728-pixel-x-90
<< >>

മന്ത്രവാദത്തിനിടെ യുവതി കൊല്ലപ്പെട്ടതായി സംശയം; ബന്ധു പൊലീസ് കസ്റ്റഡിയില്‍

പത്തനംതിട്ട:വെള്ളിയാഴ്ച്ച രാത്രി പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ മരിച്ച നിലയിലെത്തിച്ച യുവതിയുടെ ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.മരണം മന്ത്രവാദത്തിനിടെയാകാമെന്ന സംശയത്താലാണ് ബന്ധുവിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.വടശ്ശേരിക്കര കലശക്കുഴി സ്വദേശി പ്രസന്നകുമാറിന്റെ മകള്‍ ആതിര(18) ആണ് മരണമടഞ്ഞത്.

മൃതദേഹത്തില്‍ പലയിടത്തും ഭസ്മം ഉണ്ടായിരുന്നതും സുഗന്ധ ദ്രവ്യത്തിന്റെ മണം വമിക്കുന്നുണ്ടായതും മരണം മന്ത്രവാദത്തിനിടെ സംഭവിച്ചതാകാമെന്ന് കരുതുന്നു.കൂടാതെ കൈവെള്ളയില്‍ പൊള്ളലേറ്റ പാടും കണ്ടെത്തിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയുള്ളുവെന്ന് പോലീസ് പറഞ്ഞു.പത്തനംതിട്ട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

റാന്നി സെന്റ് തോമസ് കോളജില്‍ ബിരുദവിദ്യാര്‍ഥിയായ യുവതി ഒരാഴ്ചയായി ചികിത്സയിലായിരുന്നെന്നും രണ്ടുതവണ താലൂക്ക് ആസ്പത്രിയിലെത്തി ഡോക്ടറെ കണ്ടിരുന്നെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.ഡോക്ടര്‍ ജില്ലാ ആസ്പത്രിയിലേക്ക് റഫര്‍ ചെയ്തതിനെ തുടര്‍ന്ന് ഓമല്ലൂരിലെ ബന്ധുവിന്റെ വീട്ടില്‍ തങ്ങുകയായിരുന്നു.അവിടെ വെച്ച് ഇന്നലെ രാത്രി അപസ്മാരമുണ്ടായി ബോധംകെട്ടുവീണെന്നും ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചുവെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

INDIANEWS24.COM PATHTHANAMTHITTA

Leave a Reply