728-pixel-x-90-2-learn
728-pixel-x-90
<< >>

മനുഷ്യന്‍ ഒന്നെന്ന് ഊട്ടിയുറപ്പിക്കാന്‍ ശിവഗിരിയിലെ ഒരു തീര്‍ത്ഥാടനത്തിന് കൂടി തുടക്കമായി

ശിവഗിരി:വര്‍ഗ്ഗീയതയുടെ പേരില്‍ ലോകമെമ്പാടും നരഹത്യകള്‍ ദയാരഹിതമായി പെരുകുമ്പോള്‍ ലോകത്തിന് വെളിച്ചമായി ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി.ജാതീയതയും മതചിന്തകളും മറന്ന് മനുഷ്യര്‍ ഒന്നാണെന്ന വിചാരം കേരള സാംസ്‌കാരികതയുടെ മനസ്സിലേക്ക് പകര്‍ന്നു നല്‍കിയ ശ്രീനാരായണ ഗുരുവിന്റെ തീര്‍ത്ഥാടന കേന്ദ്രമായ ശിവഗിരിയിലെ 82-ാം തീര്‍ത്ഥാടന സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

ഗുരുദേവന്‍ തുടങ്ങിവച്ച നവോത്ഥാനത്തിന്റെ പ്രതിഫലനം ഇപ്പോഴും രാജ്യത്ത് അലയടിക്കുന്നുണ്ടെന്ന് മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. മന്ത്രി അടൂര്‍ പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്വാമി പ്രകാശാനന്ദ തീര്‍ത്ഥാടനസന്ദേശം നല്‍കി. മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യം സ്വാമി മുഖ്യപ്രഭാഷണം നടത്തി.

മുഖ്യാതിഥിയായെത്തിയ പ്രമുഖ വ്യവസായി പത്മശ്രീ എം എ യുസഫലി ശിവഗിരിയില്‍ സ്ഥിരമായി ഒരു ഓഡിറ്റോറിയം പണിയാന്‍ ഒരു കോടി രൂപ വാഗ്ദാനം ചെയ്തു.തീര്‍ത്ഥാടക സമിതി സെക്രട്ടറി സ്വാമി സച്ചിദാനന്ദ നടത്തിയ സ്വാഗത പ്രസംഗത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

INDIANEWS24 TVPM

Leave a Reply