728-pixel-x-90-2-learn
728-pixel-x-90
<< >>

മനുഷ്യനെ കൊന്നുതിന്ന പൊലീസുകാരന്‍ അറസ്റ്റില്‍

ബെര്‍ലിന്‍: മനുഷ്യനെ കൊന്നുതിന്ന സംഭവത്തില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. ജര്‍മനിയില്‍ ആണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവം. ഇരയുടെ സമ്മതത്തോടെയാണ് കാര്യം നടന്നത് എന്നതാണ് വിചിത്രം.
“നരഭോജികള്‍’ എന്ന വെബ്സൈറ്റിലൂടെയാണ് കൊല്ലപ്പെട്ട ആളും പോലീസുകാരനും തമ്മില്‍ പരിചയപ്പെടുന്നത്. തന്നെ ആരെങ്കിലും കൊന്നു തിന്നുക എന്നതില്‍ ആനന്ദം കണ്ടെത്തുന്ന മാനസികരോഗി ആയിരുന്നു 59കാരനായ ഇര. ചെറുപ്പകാലം മുതലേ ഇയാള്‍ ഈ മാനസികാവസ്ഥയില്‍ ആയിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ കിഴക്കന്‍ ജര്‍മനിയിലെ ഒരു റയില്‍വേ സ്റ്റേഷനില്‍ വെച്ചാണ്‌ ആദ്യമായി കണ്ടുമുട്ടിയത്‌. തുടര്‍ന്ന് ഇരുവരും കൊലപാതകിയായ പോലീസുകാരന്റെ വീട്ടിലെത്തി. പെട്ടെന്നുള്ള മരണം സാധ്യമാക്കണമെന്നായിരുന്നു ഇരുവരും തമ്മിലുള്ള ഉടമ്പടി. ഇതുപ്രകാരം പൊലീസുകാരന്‍ കത്തി ഉപയോഗിച്ച് മറ്റേ ആളുടെ കഴുത്തറത്തു.
ഹാനോവറില്‍ നിന്നുള്ള ബിസിനസ് ഉപദേഷ്ടകനായ വ്യക്തിയാണ് കൊല്ലപ്പെട്ടത്. ഇയാളെ കാണാനില്ലെന്ന പരാതിയില്‍ നടന്ന അന്വേഷണമാണ് ഞെട്ടിക്കുന്ന  കണ്ടെത്തലില്‍ അവസാനിച്ചത്‌. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഇരുവരും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളുടെയും ഇമെയില്‍ സന്ദേശങ്ങളുടെയും വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു.

Leave a Reply