തിരുവനന്തപുരം:മന്ത്രിയെ മനപ്പൂര്‍വ്വം സെല്യൂട്ട് ചെയ്യാതിരുന്നതല്ലെന്ന് എ ഡി ജി പി. ഋഷിരാജ് സിങ്ങിന്റെ വിശദീകരണം.സല്യൂട്ട് വിവാദവുമായി ബന്ധപ്പെട്ട് ലഭിച്ച കാരണം കാണിക്കല്‍ നോട്ടിസിന് നല്കിയ വിശദീകരണത്തിലായിരുന്നു ഋഷിരാജ് സിങ്ങിന്റെ വെളിപ്പെടുത്തല്‍.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരില്‍ കണ്ടാണ് വിശദീകരണം നല്‍കിയത്.
തൃശൂരില്‍ വനിതാ പോലീസിന്റെ പാസിംഗ് ഔട്ട് പരേഡ് നടക്കുന്നതിനിടെ വേദിയിലെത്തിയ ആഭ്യന്തര മന്ത്രിയെ എ ഡി ജി പി. ഗൗനിക്കാതിരുന്നതാണ്.സംഭവം.പരേഡിന്റെ ഒരുക്കങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്നതിനാലാണ് താന്‍ സെല്യൂട്ട് ചെയ്യാതിരുന്നതെന്നും അദ്ദേഹം അറിയിച്ചു.ആരെയും അവഹേളിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
INDIANEWS24.COM T V P M