728-pixel-x-90-2-learn
728-pixel-x-90
<< >>

മധ്യവേനലവധിക്ക് മുമ്പേ പാഠപുസ്തകങ്ങള്‍ വിതരണത്തിനു തയ്യാറാക്കി ചരിത്രം കുറിച്ച് കൊണ്ട് കേരള സര്‍ക്കാര്‍

കൊച്ചി:മധ്യവേനലവധിക്ക് മുമ്പേ വരും വർഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണത്തിനു തയ്യാറാക്കി ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരള സര്‍ക്കാര്‍.മധ്യവേനലവധിക്ക് ഇനി ഒന്നരമാസംകൂടി അവശേഷിക്കുന്നുണ്ട്‌.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിലെ പുസ‌്തകവിതരണം വ്യാഴാഴ‌്ച ആരംഭിക്കും.എറണാകുളം എസ‌്ആർവി സ‌്കൂളിൽ പകൽ 2.30ന‌് കേരള ബുക‌്സ‌് ആൻഡ‌് പബ്ലിക്കേഷൻസ‌് സൊസൈറ്റി (കെബിപിഎസ‌്) സിഎംഡി ഡോ. കെ കാർത്തിക‌് വിതരണോദ‌്ഘാടനം നിർവഹിക്കും. 3.25 കോടി പുസ‌്തകങ്ങളാണ‌് ആദ്യപാദത്തിൽ ആവശ്യമുള്ളത‌്. ഇതിൽ 1.49 കോടി പുസ‌്തകങ്ങൾ വിതരണത്തിനെത്തി. ആറുമുതൽ 10 വരെ ക്ലാസുകളിലെ പുസ‌്തകങ്ങളുടെ അച്ചടി 20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. ഏപ്രിൽ 15നുള്ളിൽ എട്ടുവരെ ക്ലാസിലെ വിതരണം പൂർത്തിയാക്കും. പരീക്ഷാഫലം വന്നശേഷമാവും 9, 10 ക്ലാസുകളിലേത‌് വിതരണം ചെയ്യുക.

മുന്‍പ് ഓണം കഴിഞ്ഞിട്ടുപോലും കുട്ടികൾക്ക‌് പുസ‌്തകം കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. ഓണം നേരത്തെ വന്നതിനാലാണ‌് പുസ‌്തകം എത്തിക്കാൻ കഴിയാതിരുന്നത‌് എന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസമന്ത്രി അബ‌്ദുറബ്ബിന്റെ  വിശദീകരണം.2018ൽ മാർച്ചിൽത്തന്നെ വിതരണം പൂർത്തിയായി.ഈ വർഷം 8, 9, 10 ക്ലാസുകളിലെ പാഠപുസ‌്തകങ്ങൾ മാറുന്നതിനാലാണ‌് വിതരണം ഏപ്രിലിലേക്ക‌് നീളുന്നത‌്. എട്ടിലെ ഐടിയും 9, 10 ക്ലാസുകളിലെ എല്ലാ പുസ‌്തകങ്ങളും മാറുന്നുണ്ട‌്. ഇവയുടെ അച്ചടിയും ഏറക്കുറെ പൂർത്തിയായി.ഇതിനു പിന്നിൽ പ്രവർത്തിച്ച പൊതുവിദ്യാഭ്യാസ വകുപ്പിലേയും കെ.ബി.പി.എസിലേയും ജീവനക്കാരെയും വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് അഭിനന്ദിച്ചു.

INDIANEWS24 TVPM DESK

Leave a Reply