jio 800x100
jio 800x100
728-pixel-x-90
<< >>

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ കൊവിഡ് സ്ഥിരീകരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മുഖ്യമന്ത്രി

ഭോപ്പാൽ: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലിതാദ്യമായാണ് ഒരു മുഖ്യമന്ത്രിക്ക് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്.മുഖ്യമന്ത്രി തന്നെയാണ് രോഗബാധയുടെ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി  വളരെ അടുത്ത് ഇടപഴകിയ എല്ലാവരും ഉടൻ തന്നെ ക്വാറന്‍റീനിൽ പോകണമെന്ന അപേക്ഷയും കൃത്യസമയത്ത് ചികിത്സ നൽകിയാൽ രോഗി രക്ഷപ്പെടുമെന്നതിന് സംശയമില്ല എന്ന പ്രസ്താവനയും അദ്ദേഹം ട്വിറ്ററിലൂടെ പങ്കു വച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച  25 മുതൽ ഞാൻ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട പ്രവ‍ർത്തനങ്ങൾക്ക് പ്രഥമപരിഗണന നൽകി മേൽനോട്ടം വഹിക്കുന്നു.എന്‍റെ അഭാവത്തിൽ ഈ പ്രവർത്തനങ്ങൾക്ക് ആഭ്യന്തരമന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകുംനഗരവികസമന്ത്രി ഭൂപേന്ദ്രസിംഗും വിദ്യാഭ്യാസവകുപ്പ് മന്ത്രി വിശ്വാസ് സാരംഗും ആരോഗ്യമന്ത്രിചൗധുരിയും എല്ലാ സഹായവും നൽകും” - മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിച്ചു.

INDIANEWS24 BHOPAL DESK

Leave a Reply