728-pixel-x-90-2-learn
728-pixel-x-90
<< >>

മധ്യപ്രദേശില്‍ യുവതിയുടെ വയറ്റില്‍ നിന്നും പുറത്തെടുത്തത് ഒന്നര കിലോ മുടി

ഇന്‍ഡോര്‍: ശസ്ത്രക്രിയയിലൂടെ യുവതിയുടെ വയറ്റില്‍ നിന്നും നീക്കംചെയ്തത് ഒന്നര കിലോഗ്രാമോളം മുടി. ഇന്‍ഡോറിലെ മഹാരാജാ യശ്വന്ത് റാവു ആശുപത്രിയിലാണ് അപൂര്‍വ്വമായ ശസ്ത്രക്രിയ നടന്നത്.

ഡോ. ആര്‍ കെ മഥുറിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം മൂന്ന് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുടികള്‍ നീക്കം ചെയ്തത്‌. മാനസിക പ്രശ്‌നങ്ങളുള്ള യുവതി ഇടയ്ക്കിടെ തലമുടി കടിച്ചുപറിച്ച് തിന്നുന്നത് പതിവായിരുന്നു. വയറ്റില്‍ കൂടിക്കിടന്നിരുന്ന മുടി തുടര്‍ന്നും ആ നിലയില്‍ തന്നെയായിരുന്നെങ്കില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമായിരുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച്ച നടന്ന ശസ്ത്രക്രിയക്കു ശേഷം യുവതി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

INDIANEWS24.COM Indore

Leave a Reply