jio 800x100
jio 800x100
728-pixel-x-90
<< >>

മധ്യപ്രദേശില്‍ ബ്രിട്ടീഷ് പതാകയേന്തി പ്രതിഷേധം

ഭോപ്പാല്‍:മധ്യപ്രദേശിലെ ചിത്തര്‍പുരില്‍ ഒരു കൂട്ടം കര്‍ഷകര്‍ ബ്രിട്ടീഷ് പതാകയുമേന്തി പ്രതിഷേധം നടത്തി.ഇടക്കിടെ പവര്‍കട്ട് ഉണ്ടാകുന്നതിനെതിരെയായിരുന്നു ഈ വ്യത്യസ്ത പ്രതിഷേധം പ്രകടനം.ഇവര്‍ക്കെതിരെ പോലീസ് വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.

എന്നാല്‍ പ്രതിഷേധിക്കാന്‍ എന്തിന് ബ്രിട്ടീഷ് പതാക തിരഞ്ഞെടുത്തെന്ന കാര്യത്തില്‍ വ്യക്തതയില്ല.20 ഓളം പേരാണ് കൈയില്‍ ബ്രിട്ടീഷ് പതാകയുമേന്തി കലക്ടറേറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയത്.ഇതിനു ശേഷം റോഡ് ഉപരോധിക്കാനും ഇവര്‍ ശ്രമിച്ചു.തുടര്‍ന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് എത്തി ഇവരുമായി ചര്‍ച്ച നടത്തി.വൈദ്യുതി തിരിച്ചു വന്നാല്‍ മാത്രമേ പ്രതിഷേധം അവസാനിപ്പിക്കൂ എന്നായിരുന്നു ഇവരുടെ നിലപാട്.പിന്നീട് ഇവരെ പൊലീസ് നീക്കം ചെയ്തു.

സമരത്തിനെ ബി ജെ പി വിമര്‍ശിച്ചു.ബ്രിട്ടീഷ് പതാകയേന്തി പ്രതിഷേധിച്ചത് സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞു.

INDIANEWS24.COM Bhopal

Leave a Reply